ലക്ഷം രൂപക്ക്​ പുതിയൊരു ഇ.വികൂടി; 300 കിലോമീറ്റർ റേഞ്ച്​ എന്ന്​ അവകാശവാദം

Advertisements
Advertisements

ഇന്ത്യൻ ഇലക്ട്രിക് ടു-വീലർ വിപണിയിൽ ദിനംപ്രതി പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത്​ തുടരുകയാണ്​. ബംഗളൂരു ആസ്ഥാനമായ മൈ ഇ.വി സ്റ്റോർ തങ്ങളുടെ മുൻനിര ഇലക്ട്രിക് ടു വീലർ മോഡലായ ഐ.എം.ഇ റാപ്പിഡ് അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. വ്യത്യസ്തമായ നിരവധി അവകാശവാദങ്ങളുമായാണ്​ പുതിയ വാഹനം നിരത്തിലെത്തിച്ചിരിക്കുന്നത്​.

Advertisements

ഐ.എം.ഇ റാപ്പിഡ് ഇലക്ട്രിക് സ്‌കൂട്ടർ സിംഗിൾ ചാർജിൽ 300 കിലോമീറ്റർ റൈഡിങ്​ റേഞ്ചും 80 കിലോമീറ്റർ മാക്സ് സ്പീഡും വാഗ്ദാനം ചെയ്യുമെന് കമ്പനിന് അവകാശപ്പെടുന്നു. വേരിയന്റിനെ ആശ്രയിച്ച് 99,000 രൂപ മുതൽ 1.48 ലക്ഷം രൂപ വരെയാണ് ഐ.എം.ഇ റാപ്പിഡിന്റെ എക്സ്-ഷോറൂം വില.

സ്മാർട്ട് റേഞ്ച് ടെക്നോളജി കാരണമാണ്​ ഐ.എം.ഇ റാപ്പിഡിന് ഇത്ര ഉയർന്ന റൈഡിങ്​ റേഞ്ച് സാധ്യമാകുന്നതെന്നാണ്​ കമ്പനി അധികൃതർ പറയുന്നത്​. ബാറ്ററി സ്റ്റാറ്റസ്, കാലാവസ്ഥ, ട്രാഫിക് ഡെൻസിറ്റി, ഡ്രൈവിങ്​ പാറ്റേണുകൾ തുടങ്ങി നിരവധി ഘടകങ്ങൾ വിശകലനം ചെയ്​​താണ്​ സ്മാർട്ട് റേഞ്ച് ടെക്നോളജി പ്രവർത്തിക്കുന്നത്​.

Advertisements

സിംഗിൾ ചാർജിൽ 100, 200, 300 കിലോമീറ്റർ റേഞ്ചുകൾ വാഗ്ദാനം ചെയ്യുന്ന മൂന്ന് വ്യത്യസ്ത വേരിയന്റുകളിലായാണ് ഐ.എം.ഇ റാപ്പിഡ് പുറത്തിറക്കുന്നത്. 2000 W മോട്ടോർ (2kWh മോട്ടോർ), യഥാക്രമം 60V – 26/52/72 AH ബാറ്ററിയുമായി ചേർന്നാണ്​ വാഹനം പ്രവർത്തിക്കുന്നത്​.

മൈ ഇ.വി സ്റ്റോർ ആദ്യം ബംഗളൂരുവിൽ അവതരിപ്പിക്കുകയും പിന്നീട് കർണാടകയിലുടനീളം തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യും. കർണാടകയിലുടനീളമുള്ള 15 മുതൽ 20 നഗരങ്ങളിൽ സമീപഭാവിയിൽ കമ്പനി തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കും.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights