സംസ്ഥാനത്തെ ആദ്യ പുകവലി രഹിത കോളനിയായി മീനങ്ങാടി പഞ്ചായത്തിലെ കാപ്പിക്കുന്ന് ആദിവാസി കോളനിമാറും. കോളനിയിലെ പുകവലിക്കാരായ മുഴുവന്‍ പേരും പുകവലി ഉപേക്ഷിച്ച് പുകവലി രഹിത യജ്ഞത്തില്‍ പങ്കാളികളായതോടെയാണ് കാപ്പിക്കുന്ന് പുതിയ ചരിത്രമാകുന്നത്. ലോക പുകയില രഹിത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങ് കാപ്പിക്കുന്ന് കോളനിയില്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് കാപ്പിക്കുന്ന് കോളനിയെ പുകവലി രഹിത കോളനിയായി പ്രഖ്യാപിച്ചു. പുകയില ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച കോളനിവാസികളെയും ഊരുമൂപ്പന് കെ.കെ കുഞ്ഞിരാമനെയും ജില്ലാ കളക്ടര്‍ ആദരിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന് അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ. ഷാജു, ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യവകുപ്പ് തയ്യാറാക്കിയ പുകവലി രഹിത സ്റ്റിക്കര്‍ പ്രകാശനം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.എസ്. ഷാജി നിര്‍വഹിച്ചു. ഡി.പി.എം ഡോ. സമീഹ സൈതലവി പുകയില രഹിത ദിനാചരണ സന്ദേശം നല്കി. ഡെ. ഡി.എം.ഒ ഡോ. പ്രിയ സേനന് പദ്ധതി വിശദീകരണം നടത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. വാസുദേവന്‍, വാര്‍ഡ് മെമ്പര്‍ എ.പി. ലൗസണ്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ സന്തോഷ്കുമാര്‍, ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന് ജോണ്‍, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ പി.എസ് സുഷമ, മീനങ്ങാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി കുഞ്ഞിക്കണ്ണന്, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. പനമരം ഗവ. നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ്മോബ്, ഡോണ്‍ ബോസ്കോ കോളേജിലെ വിദ്യാര്‍ത്ഥികളുടെ സ്കിറ്റ് അവതരണം, കോളനിയിലെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, രാജീവ് മേമുണ്ടയുടെ മാജിക് ഷോയും നടന്നു.
Advertisements
Advertisements
Advertisements
Related Posts
കൊക്കയിലേക്ക് കുരങ്ങൻ എറിഞ്ഞ ഐഫോൺ തിരിച്ചെടുത്ത് നൽകി അഗ്നിരക്ഷാ സേന
- Press Link
- September 17, 2023
- 0