ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.തുടക്കം മുതല്‍ തന്നെ കേരളത്തിലെ വിതരണാവകാശത്തിന് വന്‍ ഡിമാന്റാണ് ഉണ്ടായിരുന്നത്. അഞ്ച് പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലെ വിവരപ്രകാരം കൂടുതല്‍ തുകയുമായി വിതരണാവകാശം ഗോകുലം ഗോപാലന്‍ സ്വന്തമാക്കി.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ ‘വിക്രം’ എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ലിയോ’യ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
വിജയ്‌യുടെ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ‘ലിയോ’ ഒരുങ്ങുന്നത്.തൃഷയാണ് ചിത്രത്തിലെ നായിക.സഞ്ജയ് ദത്ത്, അര്‍ജുന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മലയാളത്തില്‍ നിന്ന് മാത്യൂസ്, ബാബു ആന്റണി എന്നിവര്‍ ചിത്രത്തിലുണ്ട്.