ലെമണ്‍ ടീ കുടിക്കുന്നത് നമ്മളില്‍ പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ അതിനൊപ്പം കുറച്ച് ഇഞ്ചി കൂടെ ചേര്‍ത്താല്‍ നിരവധി ഗുണങ്ങളുണ്ട്. നാരങ്ങ ഇഞ്ചി ചായയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം
നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്ന് ‘ആനല്‍സ് ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് മെറ്റബോളിസത്തില്‍’ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ സൂചിപ്പിക്കുന്നു. വിറ്റാമിന്‍ സി പതിവായി ശരീരത്തിലെത്തിയാല്‍ ജലദോഷം തുടങ്ങിയ അസുഖങ്ങളുടെ ദൈര്‍ഘ്യവും തീവ്രതയും കുറയ്ക്കും.
ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ‘ദി ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍’ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നതനുസരിച്ച് ഇഞ്ചി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നാണ്. ഇതിനാല്‍ നാരങ്ങ ഇഞ്ചി ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
എവിഡന്‍സ് ബേസ്ഡ് കോംപ്ലിമെന്ററി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍’ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ദഹനക്കേടും മലബന്ധവും തടയാന്‍ നാരങ്ങാനീര് ഗുണം ചെയ്യും.കൂടാതെ ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവ മാറാനും ഇഞ്ചി- നാരങ്ങാ ചായ കുടിക്കുന്നത് നല്ലതാണ്. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ലെമണ്‍ ടീ കുടിക്കുന്നത് സന്ധിവാതം, സന്ധി വേദന തുടങ്ങിയവയില്‍ നിന്നും ആശ്വാസം ലഭിക്കാനും ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാനും നാരങ്ങ ഇഞ്ചി ചായ നല്ലതാണ്.’ജേണല്‍ ഓഫ് ക്ലിനിക്കല്‍ ബയോകെമിസ്ട്രി ആന്‍ഡ് ന്യൂട്രീഷ്യനില്‍’ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, നാരങ്ങയില്‍ കാണപ്പെടുന്ന പോളിഫെനോളുകള്‍ ശരീരഭാരം കുറയ്ക്കുകയും ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ ഇഞ്ചിക്ക് മെറ്റബോളിസം കൂട്ടാനും കൊഴുപ്പ് കത്തിച്ചുകളയാനും കഴിവുണ്ടെന്ന് ‘യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷനില്‍’ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നുണ്ട്. ഇഞ്ചി അത്തരത്തില്‍ ശരീരഭാരവും വയറിലെ കൊഴുപ്പും ഗണ്യമായി കുറയ്ക്കാന്‍ ഗുണം ചെയ്യും.
ഇഞ്ചി- നാരങ്ങാ ചായ കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് ക്രമപ്പെടുത്താനും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഗുണം ചെയ്യും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ ഗുണം ചെയ്യും.
Advertisements
Advertisements
Advertisements