‘ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു’ ; ചിത്രത്തിനെതിരെ പ്രതിഷേധം

Advertisements
Advertisements

ഓപ്പൺഹൈമറിന്റെ ജീവിതകഥയുമായി സംവിധായകൻ ക്രിസ്റ്റഫർ നോളൻ തിയറ്ററുകളിൽ ദൃശ്യവിസ്‌ഫോടനം നടത്തിയിരിക്കുകയാണ്. എന്നാൽ സിനിമയിലെ ഒരു രംഗം വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്.
ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത ഉറക്കെ വായിക്കുന്ന രംഗമുണ്ടെന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയത്.

Advertisements

ഈ ചിത്രത്തിന് ഇങ്ങനെയൊരു രംഗം നിലനിർത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എങ്ങനെ അനുമതി നൽകിയെന്നു സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ട് കേന്ദ്രസർക്കാരിന്റെ ഇർഫർമേഷൻ ഓഫിസർ ഉദയ് മഹുക്കർ ചോദിച്ചു.

ഈ സംഭവം കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം അന്വേഷിച്ച് ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ചിത്രത്തിന് ആർ–റേറ്റിങ്ങാണ് ലഭിച്ചതെങ്കിലും ഇന്ത്യയിൽ യു/എ സർട്ടിഫിക്കറ്റാണ് നൽകിയത്.

Advertisements

ചില ശാരീരിക രംഗങ്ങൾ ഒഴിവാക്കി സിനിമയുടെ ദൈർഘ്യം കുറച്ചതിന് ശേഷമാണ് ഇന്ത്യയിൽ പ്രദർശനാനുമതി നേടിയത്. സൈക്കോളജിയും കുറ്റാന്വേഷണവും ഒത്തൊരുമിക്കുന്ന തരത്തിലുള്ള കോർട്ട് റൂം ഡ്രാമയെന്ന സിനിമാഘടനയാണ് ക്രിസ്റ്റഫർ നോളൻ സിനിമയിൽ സ്വീകരിച്ചിട്ടുള്ളത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights