ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ ഏറ്റവും അനിയോജ്യമായ സമയം അറിയാമോ? അന്താരാഷ്ട്ര മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദമാക്കുന്നത് ഇങ്ങനെ…

Advertisements
Advertisements

രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ്‌ ഉറങ്ങാന്‍ കിടക്കുമ്ബോഴാണ്‌ പല ദമ്ബതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത്‌. എന്നാല്‍ ഈ ശീലം ലൈംഗിക ബന്ധത്തിലെ സംതൃപ്‌തിയെയും സുഖത്തെയുമൊക്കെ സാരമായി ബാധിക്കാമെന്ന്‌ ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന്‌ ശേഷം ഇത്‌ ദഹിപ്പിക്കാനായി രക്തം പ്രധാനമായും നിങ്ങളുടെ ദഹന സംവിധാനത്തിലേക്കാണ്‌ ഒഴുകുക. ഈ സമയത്ത്‌ ലൈംഗികാവയവങ്ങളിലേക്ക്‌ ആവശ്യത്തിന്‌ രക്തമെത്തില്ല എന്നതിനാല്‍ ശരിയായ ഉത്തേജനവും രതിമൂര്‍ച്ഛയും സംഭവിക്കില്ലെന്ന്‌ ലേഖനം വ്യക്തമാക്കുന്നു.

Advertisements

ഭക്ഷണത്തിന്‌ ശേഷം ഇന്‍സുലിന്‍, സെറോടോണിന്‍ ഹോര്‍മോണ്‍ തോത്‌ വര്‍ധിക്കുന്നത്‌ ക്ഷീണമുണ്ടാക്കുകയും ഊര്‍ജ്ജത്തിന്റെ തോത്‌ കുറയ്‌ക്കുകയും ചെയ്യും. ഇതും ലൈംഗിക ബന്ധത്തിലെ അടുപ്പത്തെ ബാധിക്കും. കൂടുതല്‍ കട്ടിയായ ആഹാരം കഴിക്കുന്നവര്‍ക്ക്‌ ദഹനം പതിയെ നടക്കുമെന്നതിനാല്‍ ഈ അവസ്ഥ കൂടുതല്‍ രൂക്ഷമാകും.

വെളുപ്പിനെയും ദിവസത്തിന്റെ ആദ്യ പകുതിയിലുമൊക്കെയാണ്‌ നമ്മുടെ ഊര്‍ജ്ജവും ഹോര്‍മോണ്‍ തോതും മൂഡുമൊക്കെ ഉച്ചസ്ഥായിയില്‍ എത്തുന്നത്‌. ലൈംഗിക ബന്ധത്തിനായി ഈ നേരങ്ങളില്‍ സമയം കണ്ടെത്തുന്നത്‌ പങ്കാളികള്‍ക്കിടയിലെ സ്‌നേഹവും താത്‌പര്യവും വര്‍ധിപ്പിക്കുമെന്ന്‌ ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. തിരക്കുള്ള സമയക്രമം കാരണം ഈ നേരം മാത്രമേ തങ്ങള്‍ക്ക്‌ ലൈംഗിക ബന്ധത്തിന്‌ ലഭിക്കൂ എന്നുള്ളവര്‍ ലഘുവായ രാത്രി ഭക്ഷണം കഴിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതാണ്‌.ലൈംഗിക താത്‌പര്യങ്ങളെ പറ്റി പരസ്‌പരം മനസ്സ്‌ തുറന്ന്‌ സംസാരിക്കേണ്ടതും അത്യാവശ്യമാണ്‌.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights