ലൈസൻസിന് പിന്നാലെ ആര്‍സിയും ഡിജിറ്റലാകുന്നു.

Advertisements
Advertisements

ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡിജിറ്റലാക്കുമെന്ന് സർക്കാർ. നാലര ലക്ഷം ആർസിയാണ് തയ്യാറാക്കാനുള്ളത്. സോഫ്റ്റ്‌വെയറിൽ ഉടൻ മാറ്റം വരുത്തുമെന്നാണ് വിവരം. ആവശ്യപ്പെടുന്നവർക്ക് മാത്രമാകും ഇനി ആർസി കാർഡി നല്‍കൂ. ഡ്രൈവിംഗ് ലൈസൻസ് പൂർണമായും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയിരുന്നു. നവംബറിന് മുൻപ് ഫീസ് അടച്ചവർക്ക് മാത്രമാകും കാർഡ് നല്‍കുക. പ്രിൻ്റിംഗ് മുടങ്ങിയതോടെയാണ് ഗതാഗതവകുപ്പ് ഡിജിറ്റലിലേക്ക് ചുവടുവച്ചത്. കോടികളാണ് കുടിശിക ഇനത്തില്‍ അച്ചടിക്കുന്ന കമ്പനികള്‍ക്ക് നല്‍കാനുള്ളത്. 2023 ഒക്ടോബർ മുതലാണ് ആർസി ബുക്ക് പെറ്റ്ജി കാർഡ് രൂപത്തിലേക്ക് മാറി തുടങ്ങിയത്. കേന്ദ്രം സൗജന്യമായി നല്‍കുന്ന ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റല്‍ പകർപ്പിലും സർക്കാർ കൊള്ളയാണ്. 200 രൂപയാണ് സർക്കാർ ഈ പേരില്‍ ഈടാക്കുന്നത്. ഇതിനിടയിലാണ് ആർസി കൂടി ഡിജിറ്റലാക്കുന്നത്. ജനങ്ങളെ പിഴിയുന്നത് തുടരുമെന്ന് പറയാതെ പറയുകയാണ് സർക്കാർ.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights