ഇത്തവണ ലോകസുന്ദരി മത്സരത്തിന് വേദിയാകാന്‍ കശ്മീര്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംഘാടകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 140 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാര്‍ മത്സരത്തിന്റെ ഭാഗമാകുമെന്ന് മിസ് വേള്‍ഡ് സിഇഒ ജൂലിയ എറിക് മോര്‍ലി അറിയിച്ചു. പോളണ്ടുകാരി കരോലിന ബിയലാവ്സ്‌കിയാണ് നിലവിലെ മിസ് വേള്‍ഡ്. ലോക സുന്ദരി ഇപ്പോള്‍ കശ്മീര്‍ സന്ദര്‍ശനത്തിലാണ്.
ഡിസംബര്‍ എട്ടിനാണ് മിസ് വേള്‍ഡ് 2023 മത്സര നടക്കുക. മേയില്‍ ചേര്‍ന്ന ജി20 രാജ്യങ്ങളുടെ യോഗത്തില്‍ തന്നെ ഇക്കാര്യം തീരുമാനമായിരുന്നു. ലോകസുന്ദരി മത്സരത്തിന്റെ 71 ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. മത്സരത്തിനു മുന്നോടിയായി നവംബറില്‍ത്തന്നെ മത്സരാര്‍ഥികള്‍ കശ്മീരില്‍ എത്തിച്ചേരും. മൂന്ന് ദശകത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് വേള്‍ഡ് മത്സരം എത്തുന്നത്. 1996 ലായിരുന്നു ഇതിന് മുമ്ബ് ആറു തവണ കിരീടം ചൂടിയ ഇന്ത്യ വേദിയയിട്ടുള്ളത്.
പിഎംഇ എന്റര്‍ടെയ്ന്‍മെന്റും കശ്മീര്‍ ടൂറിസം വിഭാഗവും ചേര്‍ന്നാണ് പരിപാടിയുടെ ആതിഥേയരാകുന്നത്. കശ്മീരില്‍ വര്‍ഷംതോറും 1.88 കോടി സന്ദര്‍ശകരാണ് പ്രകൃതി സൗന്ദര്യം നുകരാനെത്തുന്നത്. ജൂലൈ വരെ 1.27 വിനോദസഞ്ചാരികളാണ് കശ്മീരില്‍ സന്ദര്‍ശനത്തിന് എത്തിയത്. നിലവിലെ മിസ് വേള്‍ഡ് , മിസ് ഇന്ത്യ സിനി ഷെട്ടി, മിസ് വേള്‍ഡ് കരീബിയന്‍ എമ്മ പെന, മിസ് വേള്‍ഡ് ഇംഗ്ലണ്ട് ജെസ്സിക്ക ഗാഗെന്‍, മിസ് വേള്‍ഡ് അമേരിക്ക ശ്രീ സൈനി, മിസ് ഏഷ്യ പ്രിസില്ല കാര്‍ല സപുത്രി യൂള്‍സ് തുടങ്ങിയവര്‍ ഇന്ത്യയിലുണ്ട്.