ബാഗുകളിലേക്കാണ് പിന്നീട് മാറ്റിയത്. തുടർന്ന് ഇവയെല്ലാം വിവിധയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടത്തിയശേഷം ഫ്ളാറ്റിലെ ശൗചാലയം അടക്കം ആസിഡ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ കൊലയാളിസംഘത്തില്‍പ്പെട്ടവർ ബംഗ്ലാദേശിലേക്ക് മടങ്ങുകയുംചെയ്തു.പ്രതികളില്‍ രണ്ടുപേർ മേയ് 15-നാണ് ധാക്കയിലേക്ക് വിമാനമാർഗം പോയത്. മറ്റുരണ്ടുപേർ 17,18 തീയതികളിലായും കൊല്‍ക്കത്ത വിട്ടു.
ഇതിലൊരാള്‍ ബിഹാർ വഴി നേപ്പാളിലെത്തിയശേഷം അവിടെനിന്നാണ് ബംഗ്ലാദേശിലേക്ക് പോയത്. ഈ സമയം കൊല്ലപ്പെട്ട അസീം അനാറിന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നതും ഇയാളാണെന്നാണ് സംശയം. ഡല്‍ഹിയിലുണ്ടെന്നും അവിടെ ചില ജോലികളുണ്ടെന്നുമാണ് അസീമിന്റെ ബന്ധുക്കള്‍ക്ക് ഇയാള്‍ സന്ദേശമയച്ചിരുന്നു. തുടർന്ന് അസീമിന്റെ മൊബൈല്‍ഫോണ്‍ ബിഹാറില്‍ ഉപേക്ഷിച്ച് പ്രതി നാട്ടിലേക്ക് പോവുകയായിരുന്നു.
പരാതിയില്‍ അന്വേഷണം, അറസ്റ്റ്:
അസീം അനാറിന്റെ മൊബൈല്‍നമ്ബറില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഫോണ്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അസീം അനാർ ന്യൂടൗണിലെ ഫ്ളാറ്റിലെത്തിയെന്നും ഇവിടെവെച്ച് കൊല്ലപ്പെട്ടെന്നും കണ്ടെത്തി. കൊല്‍ക്കത്ത പോലീസിനൊപ്പം ബംഗ്ലാദേശിലെ അന്വേഷണ ഏജൻസികളും അന്വേഷണത്തില്‍ പങ്കാളികളായി. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികള്‍ ബംഗ്ലാദേശില്‍ പിടിയിലായി. കശാപ്പുകാരനായ ബംഗ്ലാദേശ് സ്വദേശിയെ കൊല്‍ക്കത്ത പോലീസും പിടികൂടി.