വാട്‌സ്ആപ്പിന്റെ ന്യൂയെർ സർപ്രൈസ് ഗിഫ്റ്റ്

Advertisements
Advertisements

അടുത്തിടെയായി നിരവധി ഫീച്ചറുകൾ ആണ് ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ന്യൂയെർ ഗിഫ്റ്റ് നൽകുകയാണ് വാട്‌സ്ആപ്പ് . വേറൊന്നുമല്ല, പുതുവര്‍ഷാശംസകള്‍ നേരാനുള്ള സ്റ്റിക്കറുകളും ഇമോജികളും കൂടെ ടെക്സ്റ്റിംഗ്, കോളിംഗിൽ വരും. 2025ന്‍റെ തുടക്കത്തില്‍ തന്നെ ടെക്സ്റ്റിംഗ്, കോളിംഗ് എന്നിവ മെച്ചപ്പെടുത്താനുള്ള ഫീച്ചറുകള്‍ വാട്‌സ്ആപ്പ് തുടങ്ങുകയാണ്. അതിന്റെ ആദ്യ ഘട്ടമാണിത്

ന്യൂഇയര്‍ അവതാര്‍ സ്റ്റിക്കറുകളുമുണ്ടാകും. ന്യൂയെർ തീമോടെ വാട്‌സ്ആപ്പില്‍ വീഡിയോ കോളുകള്‍ വിളിക്കാനാകുമെന്നതാണ് ഒരു സവിശേഷത. കൂടാതെ ഫെസ്റ്റിവല്‍ വൈബുകള്‍ക്കായി പുതിയ ആനിമേഷനുകളും സ്റ്റിക്കറുകളും ഉൾപെടുത്തുമെന്നതും മറ്റൊരു സവിശേഷത.

കൂടാതെ ഫെസ്റ്റിവല്‍ ആശംസകള്‍ ആകര്‍ഷകമായി കൈമാറാന്‍ സഹായിക്കുന്ന ഫീച്ചറും വരും. മറ്റ് വിശേഷ ദിവസങ്ങളിലും ഫെസ്റ്റിവൽ വൈബിലുള്ള ബാക്ക്‌ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ഇഫക്‌ടുകളും വാട്‌സ്ആപ്പില്‍ ലഭ്യമാക്കാനും വാട്സആപ്പ് ഒരുങ്ങുന്നുണ്ട്. പുതിയ ആനിമേറ്റഡ് റിയാക്ഷനുകളും ഫെസ്റ്റിവലുകളുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പില്‍ പ്രത്യക്ഷപ്പെടും. ഇത്തരത്തിലുള്ള പാര്‍ട്ടി ഇമോജികള്‍ ആരെങ്കിലും ഉപയോഗിച്ചാല്‍ അയക്കുന്നയാളുടെയും ലഭിക്കുന്നയാളുടെയും വാട്‌സ്ആപ്പില്‍ ആ വിശേഷ ദിനവുമായി ബന്ധപ്പെട്ട ആനിമേഷന്‍ വരും.
ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്താനും വാട്സ്ആപ്പ് ഈ ഫീച്ചറുകളിലൂടെ തയ്യാറെടുക്കുന്നത്. അടുത്തിടെ വാട്‌സ്ആപ്പില്‍ അണ്ടര്‍വാട്ടര്‍, കരോക്കേ മൈക്രോഫോണ്‍, പപ്പി ഇയേഴ്‌സ് തുടങ്ങിയ വീഡിയോ കോള്‍ ഇഫക്ടുകള്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ അടുത്തിടെ ഗ്രൂപ്പിലെ മറ്റംഗങ്ങളെ ശല്യപ്പെടുത്താതെ ആവശ്യക്കാരെ മാത്രം തെരഞ്ഞെടുത്ത് ഗ്രൂപ്പ് കോള്‍ വിളിക്കാനുള്ള ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights