‘വാട്‌സ്ആപ്പ് ചാനല്‍’ ഫീച്ചര്‍ ഇപ്പോള്‍ ഇന്ത്യയിലും; കൂടുതലറിയാം

Advertisements
Advertisements

പതിവ് തെറ്റാതെ പുതിയ അപ്‌ഡേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്‌സ് ആപ്പ്. ഇത്തവണ ടെലഗ്രാമിന് സമാനമായ ചാനല്‍ ഫീച്ചര്‍ ഇന്ത്യയടക്കമുള്ള 150 ഓളം രാജ്യങ്ങളില്‍ അവതരിപ്പിച്ചാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിങ് ചാനലുകള്‍ക്ക് സമാനമായി സന്ദേശങ്ങള്‍ ഒരു കൂട്ടം ആളുകളിലേക്ക് നേരിട്ടെത്തിക്കുന്ന വണ്‍ വേ ബ്രോഡ്കാസ്റ്റിങ് ടൂളാണ് വാട്‌സ്ആപ്പ് ചാനല്‍. 2023 ജൂണില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

Advertisements

എന്താണ് വാട്‌സ്ആപ്പ് ചാനല്‍

നേരത്തെ പറഞ്ഞത് പോലെ ഒരു കൂട്ടം ആളുകളിലേക്ക് നേരിട്ട് സന്ദേശങ്ങള്‍ അയക്കുന്ന മെസേജിങ് ഫീച്ചറാണ് വാട്‌സ്ആപ്പ് ചാനല്‍. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഓര്‍ഗനൈസേഷനുകള്‍, സ്‌പോര്‍ട്‌സ് ടീമുകള്‍ എന്നിവരില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ നേരിട്ട് വാട്‌സ് ആപ്പ് വഴി ലഭിക്കുന്ന ഫീച്ചറാണിത്. ആര്‍ക്ക് വേണമെങ്കിലും ചാനല്‍ ക്രിയേറ്റ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ക്രിയേറ്റ് ചെയ്യപ്പെട്ട ചാനലുകളില്‍ സബ്‌സ്‌ക്രൈബ് നിങ്ങളും അതിന്റെ ഒരു ഭാഗമായി മാറുകയായി. തുടര്‍ന്ന് അവരില്‍ നിന്നുള്ള സന്ദേശങ്ങള്‍ നേരിട്ട് നിങ്ങളുടെ ഫോണിലേക്ക് എത്തിത്തുടങ്ങും.

Advertisements

മറ്റ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി വാട്‌സ് ആപ്പ് ചാനലില്‍ നിങ്ങള്‍ക്ക് മറ്റുള്ള ഫോളോവേഴ്‌സിന്റെ ഐ.ഡി കാണാന്‍ സാധിക്കില്ല. അഡ്മിന് മാത്രമാണ് മെസേജയക്കാനും ഫോളോവേഴ്‌സിന്റെ പ്രൊഫൈല്‍ കാണാനും സാധിക്കുക. ആരെ ഫോളോ ചെയ്യണമെന്നത് നിങ്ങളുടെ ഇഷ്ടമാണ്. മാത്രമല്ല 30 ദിവസത്തിനുള്ളില്‍ ചാനല്‍ ഹിസ്റ്ററി ക്ലിയര്‍ ആവുമെന്നത് കൊണ്ട് തന്നെ ഉപഭോക്തമാക്കളുടെ സ്വകാര്യതയും സംരക്ഷിക്കപ്പെടുന്നു.

അതേസമയം നിങ്ങള്‍ക്ക് ചാനലില്‍ വരുന്ന മെസേജുകളോട് ഇമോജികള്‍ ഉപയോഗിച്ച് പ്രതികരിക്കാന്‍ സാധിക്കുന്നതാണ്. മാത്രമല്ല മൊത്തം വന്ന പ്രതികരണങ്ങളുടെ എണ്ണം കാണാനും സാധിക്കും. നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് മറ്റുള്ളവര്‍ക്ക് കാണാനും സാധിക്കില്ല. അതുപോലെ തന്നെ അഡ്മിന്റെ വ്യക്തിഗതമായ മറുപടിയും ഫോളോവേഴ്‌സിന് കാണാന്‍ സാധിക്കില്ല.

പുതിയ ഫീച്ചര്‍ എങ്ങനെ ലഭിക്കും?

പുതിയ ഫീച്ചര്‍ ലഭിക്കാനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ നിങ്ങളുടെ വാട്‌സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണം. വാട്‌സ് ആപ്പ് അപ്‌ഡേറ്റ്‌സ് എന്ന പുതിയ ടാബിലൂടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ സ്റ്റാറ്റസ് ടാബ് ഉള്ളിടത്താണ് ഇപ്പോള്‍ അപ്‌ഡേറ്റ് ടാബുള്ളത്. ഇന്‍വിറ്റേഷന്‍ ലിങ്കിലൂടെയാണ് ഉപയോക്താക്കള്‍ക്ക് ചാനലിലേക്ക് കയറാനാവുക. കൂടാതെ നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ചാനലുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചാനല്‍ ഫോളോ ചെയ്യാനായി അതിന്റെ അടുത്തുള്ള ‘+’ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. ഇനി നിങ്ങള്‍ക്ക് ചാനലില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ ടെലഗ്രാമിന് സമാനമായി മ്യൂട്ട് ചെയ്യാനും അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഉപഭോക്താക്കളുടെ റിവ്യൂ അനുസരിച്ച് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ബേയ്‌സ് മോഡലില്‍ പുതിയ അപ്‌ഡേഷനുകള്‍ വരുത്താനും വാട്‌സ്ആപ്പ് ശ്രമിക്കുന്നുണ്ട്. ഫോളോവേഴ്‌സിന്റെ ഡിവൈസില്‍ അപ്‌ഡേറ്റുകള്‍ കൂടുതല്‍ വേഗത്തില്‍ പ്രത്യക്ഷമാവുന്ന ഫീച്ചറും, അഡ്മിന്‍മാര്‍ക്ക് അവരുടെ ചാനലുകളില്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതും ഫോര്‍വേര്‍ഡ് ചെയ്യുന്നതും തടയാനുള്ള ഫീച്ചറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അത് പോലെ തന്നെ അഡ്മന്‍ തന്റെ ചാനല്‍ ആരൊക്കെ ഫോളോ ചെയ്യണമെന്ന് തീരുമാനിക്കാനും സാധിക്കും.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights