സുരേഷ് ഗോപി ബിജു മേനോന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ‘ഗരുഡന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വന്‍ വിജയം നേടിയ ക്രൈം ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരായുടെ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥാ രചിച്ചിരിക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളിലായി എഴുപത്തിയഞ്ച് ദിവസത്തോളം ചിത്രീകരിച്ച സിനിമയാണിത്. നീതിക്ക് വേണ്ടി പേരാടുന്ന ഒരു നീതിപാലകന്റെയും കോളേജ് പ്രൊഫസറുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ദിലീഷ് പോത്തന്‍, ജഗദീഷ്, സിദ്ദിഖ്, ദിവ്യ പിള്ള, അഭിരാമി, രഞ്ജിനി, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോള്‍, ജയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യം പ്രകാശ് എന്നവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
കഥ ജിനേഷ് എം, സംഗീതം ജേക്‌സ് ബിജോയ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം അനിസ് നാടോടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, മാര്‍ക്കറ്റിംഗ് ബിനു ഫോര്‍ത്ത്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ശിവന്‍ പൂജപ്പുര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സതീഷ് കാവില്‍ക്കോട്ട, പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ശാലു പേയാട്.