വിവാഹത്തിന് ശേഷമുള്ള ആദ്യ പൊങ്കല്‍ ആഘോഷമാക്കി നടി കീര്‍ത്തി സുരേഷും ഭര്‍ത്താവ് ആന്റണിയും. കീര്‍ത്തിയുടെ അടുത്ത സുഹൃത്തും നടന്‍ വിജയ്‌യുടെ മാനേജറുമായ ജഗദീഷ് പളനിസാമിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയും സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയുമായ ‘ദ റൂട്ടി’ ന്റെ ഓഫീസിലായിരുന്നു ആഘോഷം. വിജയ്‌യും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കല്ല്യാണി പ്രിയദര്‍ശനും മമിതാ ബൈജുവും ആഘോഷത്തിന്റെ ഭാഗമായി. പച്ച സാരിയും പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസുമായിരുന്നു കീര്‍ത്തിയുടെ ഔട്ട്ഫിറ്റ്. പച്ച കുര്‍ത്തയായിരുന്നു ആന്റണി ധരിച്ചത്. ഫ്‌ളോറല്‍ പ്രിന്റുള്ള കറുപ്പ് ഷര്‍ട്ട് അണിഞ്ഞാണ് വിജയ് എത്തിയത്
മാസ്റ്റര്‍, ലിയോ തുടങ്ങിയ സിനിമകളുടെ സഹ നിര്‍മാതാവായ ജഗദീഷ് 2015-ലാണ് വിജയ്‌യുടെ മാനേജര്‍ ആയത്. അതിനുശേഷം ജഗദീഷ് നിരവധി സെലിബ്രിറ്റികളുടെ മാനജേറായി വളര്‍ന്നു. സ്വന്തമായി കമ്പനിയും തുടങ്ങി. സാമന്ത റൂത്ത്പ്രഭു, ലോകേഷ് കനകരാജ്. രശ്മിക മന്ദാന, കല്യാണി പ്രിയദര്‍ശന്‍, മാളവിക മോഹനന്‍ എന്നിവരുടേയെല്ലാം മാനേജറായി പ്രവര്‍ത്തിച്ചു.
Advertisements
Advertisements
Advertisements