വിസ്‍മയിപ്പിക്കാന്‍ ജയസൂര്യയും റോജിന്‍ തോമസും; കത്തനാർ ഫസ്റ്റ് ഗ്ലിംപ്സ് പുറത്ത്

Advertisements
Advertisements

മലയാള സിനിമയില്‍ വരാനിരിക്കുന്ന ബിഗ് പ്രൊഡക്ഷനുകളിലൊന്നാണ് ജയസൂര്യ നായകനാവുന്ന കത്തനാര്‍. കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്സ് ആന്‍ഡ് മങ്കി പെന്നും ഹോമും സംവിധാനം ചെയ്ത റോജിന്‍ തോമസ് ആണ്. സിനിമാപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് നായിക വേഷത്തിലെത്തുന്നത്. അനുഷ്കയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 2 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രം ഒരു ദൃശ്യവിസ്മയം ആയിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

Advertisements

ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങിയതാണ്. നാല്‍പത്തിമൂന്ന് ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ഏറ്റവും നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്സ് ആൻഡ് വെര്‍ച്വല്‍ പ്രൊഡക്ഷനിലൂടെയാണ് സിനിമയുടെ ചിത്രീകരണം. കൊറിയൻ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ ജെ പാര്‍ക്ക് ആണ് കത്തനാരിന്റ സ്റ്റണ്ട് കൊറിയോഗ്രാഫി. നിരവധി വിദേശ ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങള്‍ സംവിധാനം ചെയ്‍തിട്ടുണ്ട് പാര്‍ക്ക്. മറ്റ് ഭാഷകളിലെ മുൻനിര താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഒരു പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിന് വേണ്ടി എറണാകുളം പൂക്കാട്ടുപടിയില്‍ ഒരുക്കിയിരുന്നത്. തമിഴ്- തെലുങ്ക് ഭാഷകളിലെ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി രാജീവൻ ആണ് ചിത്രത്തിന്റെ സെറ്റ് രൂപകല്‍പന ചെയ്‍തിരിക്കുന്നത്. നീല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാഹുല്‍ സുബ്രഹ്‍മണ്യനാണ് സംഗീതം ഒരുക്കുന്നത്. ജയസൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ വരുന്ന ചിത്രമാണിത്. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സമാനമായ ലുക്ക് ആന്‍ഡ് ഫീലില്‍ ആണ് പുറത്തെത്തിയ ഫസ്റ്റ് ഗ്ലിംപ്സ്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights