ഓൺലൈൻ ഹണി ട്രാപ്പുകളുടെ കാലമാണ് ഇപ്പോൾ. ഇവയ്ക്കെതിരെയായി പലരുടെയും ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. കേരളത്തിൽ ഇപ്പോൾ ഇതൊരു വാർത്തയെ അല്ലാതായി മാറുന്ന സ്ഥിതിയാണ്. പലപ്പോഴും നാണക്കേട് ആളുകൾ പരാതിപ്പെടാറുമില്ല.
കേരള പോലീസ് തന്നെ നിരന്തരം സമൂഹമാധ്യമ പോസ്റ്റുകളിലൂടെ ഇത്തരം ചതിക്കുഴികളെ കുറിച്ച് മുന്നറിയിപ്പ് നൽകാറുണ്ട്. വീഡിയോ കോളിൽ എത്തി സുന്ദരികളായ യുവതികൾ തങ്ങളുടെ നഗ്ന മേനി കാണിച്ച് പ്രലോഭിപ്പിക്കും. അതിനുശേഷം ഇരകളോടും നഗ്നരാവാൻ ആവശ്യപ്പെടും. കാട്ടിയാൽ പിന്നെ നമ്മൾ കുരുക്കിലായി എന്നർത്ഥം. ഈ ദൃശ്യങ്ങളുടെ സ്ക്രീൻ റെക്കോർഡ് എടുത്തുവെച്ച് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.
വമ്പൻ അധോലോക സംഘങ്ങളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഇത്തരത്തിൽ ചതിക്കുക ഒരുക്കി ഒരാളെ വീഴ്ത്തുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കിത്തരുന്ന റിയൽ ലൈഫ് വീഡിയോയാണ് ചുവടെയുള്ളത്. ആദർശ് എ കെ എന്ന യൂട്യൂബറാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.