പ്രശസ്ത നടിയും ഗായികയുമായ സല്‍മ അഗയുടെ മകള്‍ സഹ്‌റ എസ്. ഖാന്റെ അരങ്ങേറ്റ ചിത്രം മോഹന്‍ലാലിനൊപ്പം. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വൃഷഭയില്‍ ശക്തമായ ഒരു വേഷം ചെയ്യുന്നത് സഹ്‌റ ഖാനാണ്. യോദ്ധാക്കളുടെ രാജകുമാരിയായിട്ടാണ് സഹ്‌റ ഈ സിനിമയില്‍ വേഷമിടുന്നത്. നന്ദകിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഏറെ ആരാധകരുള്ള ഒരു ഗായികയാണ് സഹ്റ എസ് ഖാന്‍. 2021-ല്‍ പുറത്തിറങ്ങിയ ‘സത്യമേവ ജയതേ 2’ ലെ ‘കുസു കുസു’, 2022-ല്‍ പുറത്തിറങ്ങിയ ‘ജഗ്ജഗ്ഗ് ജീയോ’ ലെ ‘ദ പഞ്ചപ സോങ്’ തുടങ്ങിയ ഗാനങ്ങള്‍ സഹ്റ എസ് ഖാനാണ് ആലപിച്ചത്. കിംഗിനൊപ്പം ‘ഓപ്സ്’, ‘മെയിന്‍ തേനു’ തുടങ്ങിയ വീഡിയോകളുടെയും ഭാഗമായിട്ടുണ്ട് താരം.
ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസും എവിഎം സ്റ്റുഡിയോയും കണക്ട് മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ അവസാനത്തോടെ ആരംഭിക്കും.