‘വേൾഡ് ഓഫ് ഗന്ധർവ്വാസ്’; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ‘ഫസ്റ്റ് ലുക്ക് വീഡിയോ

Advertisements
Advertisements

ലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഫാന്റസി സിനിമയാണ് ​’ഗന്ധർവ്വ ജൂനിയർ’. ഏറെ കാത്തിരിപ്പ് ഉയർത്തുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Advertisements

‘വേൾഡ് ഓഫ് ഗന്ധർവ്വാസ്’ എന്ന പേരിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പതിവ് ​ഗന്ധർവ്വ സങ്കൽപങ്ങളെ പൊളിച്ചെഴുതുന്നതായിരിക്കും ഈ ചിത്രമെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. അരാലും പറയപ്പെടാതെ പോയ ​ഗന്ധർവ്വന്മാരുടെ പോരാട്ടങ്ങളുടെ കഥയാകും ചിത്രം പറയുക എന്നും സൂചന ലഭിക്കുന്നുണ്ട്. എന്തായാലും പുതിയ അപ്ഡേഷൻ വന്നതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള ആരാധക ആകാംക്ഷ വർദ്ധിച്ചിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരി 10നാണ് ​ഗന്ധർവ്വ ജൂനിയറിന്റെ ചിത്രീകരണം ആരംഭിച്ചത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, ഇം​ഗ്ലീഷ് എന്നീ ഭാ​ഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്‍ണു അരവിന്ദ് ആണ്. പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവരുടേതാണ് തിരക്കഥ. ചിത്രത്തിൽ ​ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ എത്തും

Advertisements

 

പേര് സൂചിപ്പിക്കുന്നത് പോലെ ഫാന്റസി കോമഡി സിനിമ ആയിരിക്കും ​ഗന്ധർവ്വ ജൂനിയർ. 40 കോടി ബജറ്റിൽ ആകും സിനിമ ഒരുങ്ങുക എന്ന് പ്രഖ്യാപന വേളയിൽ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അതേസമയം, മാളികപ്പുറം എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights