വൈദ്യുത കൊടുങ്കാറ്റ് ഉണ്ടാകും, ഇരട്ട ഗ്രഹങ്ങൾ ഭൂമിയുമായി കൂട്ടിയിടിക്കും, ലോകം കത്തിക്കരിയും: ടൈം ട്രാവലർ പറയുന്നതിങ്ങനെ

Advertisements
Advertisements

ഭാവിയിൽ ലോകം നേരിടാൻ പോകുന്ന പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കുകയാണ് ടൈം ട്രാവലർ എന്ന് സ്വയം അവകാശപ്പെടുന്ന എനോ അലറിക്ക്. ടിക്ക് ടോക്ക് താരം കൂടിയായ എനോ അന്യഗ്രഹ ജീവികളുടെ ആക്രമണത്തെക്കുറിച്ചും മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചും പ്രവചനങ്ങൾ നടത്തിക്കഴിഞ്ഞു. ഇയാൾ ഇപ്പോൾ ഒരു നിർണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. 2023 ും 2024 ും ഭൂമിയിടെ കാലാവസ്ഥാ ചരിത്രത്തിലെ ഏറ്റവും മോശം വർഷങ്ങളായിരിക്കുമെന്നാണ് എനോ പറയുന്നത്.

Advertisements

ഈ വർഷം സെപ്തംബറിൽ ഒരു വലിയ ചുഴലിക്കാറ്റ് ഉണ്ടാകുമെന്നാണ് ഇയാൾ പറയുന്നത്. ഇത് യുഎസിന്റെ കിഴക്കൻ തീരത്തെ, പ്രത്യേകിച്ച് ഫ്‌ലോറിഡ, നോർത്ത് കരോലിന, സൗത്ത് കരോലിന എന്നീ പ്രദേശങ്ങളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇയാൾ പറയുന്നു.

ഡിസംബറിൽ, ഒരു ‘വൈദ്യുത കൊടുങ്കാറ്റ്’ ഉണ്ടാകുമെന്ന് പ്രവചനമുണ്ട്. ആലിപ്പഴ മഴയും കൊടുങ്കാറ്റും ഒന്നിക്കുമ്പോൾ രൂപം കൊള്ളുന്ന ഒരു പുതിയ തരം കൊടുങ്കാറ്റാണ് അത്. കൊടുങ്കാറ്റ് തൊടുന്നതെല്ലാം കത്തിക്കുമെന്നും ഇയാൾ പറയുന്നുണ്ട്. ടെക്‌സസിലെ ഹ്യൂസ്റ്റൺ നഗരത്തെ മുഴുവൻ തകർക്കുന്ന 12 മൈൽ വീതിയിൽ ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് ഇയാൾ പറഞ്ഞു.

Advertisements

റിക്ടർ സ്‌കെയിലിൽ 9.8 തീവ്രത രേഖപ്പെടുത്തിയ 45 മിനിറ്റ് നീണ്ടുനിൽക്കുന്ന ഭൂകമ്പം ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. അതിനെ ബിഗ് ജോൺ എന്ന് പിന്നീട് വിളിക്കും എന്നും എനോ പറഞ്ഞിട്ടുണ്ട്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights