ശരീരത്തിന് വിറ്റാമിൻ ഡി കിട്ടാൻ പ്രഭാതത്തിലാണോ വെയിൽ കൊള്ളുന്നത്? ചെയ്യുന്നത് ശുദ്ധ മണ്ടത്തരമെന്ന് പഠനം

Advertisements
Advertisements

ശരീരത്തിന് വളരെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്‌ക്ക് സഹായിക്കുന്ന കാത്സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നത് വിറ്റാമിൻ ഡിയാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ വിറ്റാമിൻ ഡി ആവശ്യമാണ് വൈറ്റമിൻ ഡിയുടെ കുറവ് മുതിർന്നവരിൽ ഓസ്റ്റിയോപൊറോസിസ്, കുട്ടികളിൽ റിക്കറ്റുകൾ തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ചില അർബുദങ്ങൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണമായും വിറ്റാമിൻ ഡിയുടെ കുറവ് അനുഭവപ്പെടാം
വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടമാണ് സൂര്യപ്രകാശമെന്ന് അറിയാവുന്ന കാര്യമാണ്. വിറ്റാമിൻ ഡിയുടെ ഉത്പാദനത്തിന് കാരണ‌മാകുന്ന അൾട്രാവയലറ്റ് കിരണങ്ങൾ ഭൂമിയിൽ പതിക്കുന്ന സമയത്ത് വേണം വെയിലേൽക്കാനെന്നാണ് പഠനം പറയുന്നത്. സാധാരണയായി രാവിലെ 10-നും വൈകുന്നേരം മൂന്ന് മണിക്കുമിടയിലാണ് UVB കിരണങ്ങൾ‌ ഉച്ചസ്ഥയിലെത്തുന്നത്. ഈ സമയത്ത് സൂര്യപ്രകാശമേറ്റാൽ ശരീരത്തിന് പെട്ടെന്ന് വിറ്റാമിൻ ഡി ആകിരണം ചെയ്യാൻ സാധിക്കപത്ത് മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വെയിലേൽക്കാവുന്നതാണ്. അമിതമായി സൂര്യപ്രകാശമേറ്റാലും ചർമ്മത്തിന് നല്ലതല്ല. ഇക്കാരണത്താലാണ് സൺസ്ക്രീൻ ഉപയോഗിക്കണമെന്ന് പറയുന്നത്. ചർമത്തിലുണ്ടാകുന്ന ക്യാൻസറും അകാല വാർ‌ദ്ധക്യം തുടങ്ങിയവയെ തടയാൻ സൺസ്ക്രീന് സാധിക്കും സൂര്യപ്രകാശത്തിന് പുറമേ ചില ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നതും വിറ്റാമിൻ ഡി ആഗിരണം ചെയ്യാൻ സഹായിക്കും. വിറ്റാമിൻ ഡിയുടെയും കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവയുടെ ഉറവിടമാണ് പാൽ. എല്ലാ ദിവസവും പാൽ കുടിക്കുന്നത് വിറ്റാമിൻ ഡി ആഗിരണം ചെയ്യാൻ സഹായിക്കും. ഓറഞ്ച് ജ്യൂസ്, തൈര്, കൂൺ, മുട്ട, മത്തി തുടങ്ങിയവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights