ഡയറ്റില്‍ ചിയ ഉള്‍പ്പെടുത്തുന്നതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം. ശരീരഭാരം കുറയ്ക്കാന്‍ നല്ലൊരു മാര്‍ഗമാണ് ചിയ വിത്ത് കഴിക്കുന്നത്. അതിനൊപ്പം അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കുന്ന ഒന്നാണിത്. ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, കാത്സ്യം, സിങ്ക്, അയണ്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഫൈബര്‍ അടങ്ങിയ ചിയ വിത്തുകള്‍ വിശപ്പ് കുറയ്ക്കാനും വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ പ്രോട്ടീന്‍ അടങ്ങിയ ചിയ വിത്തുകള്‍ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും ഗുണം ചെയ്യും.
ഇതിനായി ചിയ വിത്തുകള്‍ കൊണ്ടുള്ള ഒരു പാനീയം തയ്യാറാക്കാം. ഇവ തയ്യാറാക്കാനായി ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ ചേര്‍ക്കണം. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീരും ചേര്‍ത്തിളക്കാം. ശേഷം ഇത് പതിവായി രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഗുണം ചെയ്യും.രാവിലെ വെറും വയറ്റില്‍ ചിയ വിത്തുകള്‍ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
Advertisements
Advertisements
Advertisements