ശ്ശെടാ വന്നുവന്ന് എന്തെല്ലാം കാണണം, ആദ്യരാത്രിയിൽ വ്ലോ​ഗ്, ട്രോളുമായി നെറ്റിസൺസ്

Advertisements
Advertisements

ഏറെ പേർക്കും ഇന്ന് സ്വകാര്യജീവിതം എന്നൊന്നില്ല. മിക്കവാറും എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരാണ് ഇന്ന് ഏറെയും. ജീവിതത്തിലെ എല്ലാ വിശേഷങ്ങളും എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും ഇന്ന് ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതിന്റെ പേരിൽ വിമർശനങ്ങളേറ്റു വാങ്ങുന്നവരും കുറവല്ല. അതുപോലെ കഴിഞ്ഞ ദിവസം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വൻ വിമർശനമാണ് വീഡിയോയ്ക്ക് നേരിടേണ്ടി വന്നത്.

Advertisements

വിവാഹദിവസം പെണ്ണും ചെക്കനും ഒരുങ്ങുന്നതും വിവാഹത്തിന്റെ ചടങ്ങുകളും എല്ലാം നമ്മൾ വീഡിയോകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, ആദ്യരാത്രിയുടെ വീഡിയോ കണ്ടിട്ടുണ്ടാവില്ല. ഇവിടെ ദമ്പതികൾ തങ്ങളുടെ ആദ്യരാത്രിയിൽ മുറിയിൽ നിന്നുള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. Sunanda Roy എന്ന യൂസറാണ് വീഡിയോ എക്സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ പറയുന്നത് ‘ആദ്യരാത്രി വ്ലോ​ഗ്, വ്ലോ​ഗർമാർക്ക് ശരിക്കും ഭ്രാന്തായോ’ എന്നാണ്. വീഡിയോയിൽ കാണുന്നത് തങ്ങളുടെ അലങ്കരിച്ച മുറിയിൽ നിന്നും ഭാര്യയും ഭർത്താവും ചേർന്ന് വീഡിയോ ചെയ്യുന്നതാണ്.

അതിൽ, മുറിയിലെ അലങ്കാരങ്ങളെല്ലാം പരിചയപ്പെടുത്തുന്നതും കാണാം. അതിനിടയിൽ ഭർത്താവ് ഭാര്യയെ ചുംബിക്കുന്നുമുണ്ട്. ഈ ഭാ​ഗം ബ്ലർ ചെയ്താണ് കാണിച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതും ആളുകളുടെ വിമർശനങ്ങളേറ്റു വാങ്ങിയതും. ഒരുപാട് പേർ വീഡിയോയ്ക്ക് രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്. ജീവിതത്തിലെ എന്തെങ്കിലും ഇനി വ്ലോ​ഗ് ചെയ്യാൻ ബാക്കിയുണ്ടോ എന്നാണ് പലരും ചോദിച്ചത്.

Advertisements

എന്തായാലും, സോഷ്യൽ മീഡിയ ഇത്രയേറെ സജീവമായതോടെ ആളുകൾക്ക് സ്വകാര്യജീവിതത്തിന്റെയും പൊതുജീവിതത്തിന്റെയും അതിർവരമ്പുകൾ എവിടെയാണ് എന്നത് വ്യക്തമാകാത്ത അവസ്ഥയാണ്. എന്തും വീഡിയോയാക്കി പോസ്റ്റ് ചെയ്തുകളയും എന്നും പലരും പറഞ്ഞു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights