ടോവിനോ തോമസിനെ നായകനാക്കി ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെ ടോവിനോ തോമസിന് പരിക്കേറ്റു. ഷൂട്ടിങ്ങിനിടെ കാലിനായിരുന്നു പരിക്കേറ്റത്.പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയില്‍ ചിത്രീകരണം നടക്കുമ്പോള്‍ ആയിരുന്നു സംഭവം.
Advertisements
Advertisements
പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഡോക്ടര്‍മാര്‍ നടന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചു. ഇതോടെ ചിത്രീകരണം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുശേഷം ചിത്രീകരണം പുനരാരംഭിക്കും. 40 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. 120 ദിവസത്തെ ഷൂട്ടുണ്ട്. 2024ല്‍ പ്രദര്‍ശനത്തിന് എത്തും.
ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
Advertisements