ഇന്ത്യ സ്നേഹം പ്രോഡക്ഷൻസിൻറെ ബാനറിൽ സിന്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന ‘ സംഭവ സ്ഥലത്തു നിന്നും ’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സഞ്ജു എളവള്ളിയും അഖിലേഷ് തയ്യൂരും ചേർന്ന് തിരക്കഥ എഴുതിയ സിനിമയുടെ ഛായാഗ്രഹണം. അനീഷ് അർജുനൻ ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ജിനുവിജയൻ. സരീഷ് പുളിഞ്ചേരി, അഖിലേഷ് തയ്യൂർ, ജോമോൻ ജോസ് എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് അജയ് ജോസഫ്, ഡെൻസിൽ എം വിൽസൺ എന്നിവരും ആണ്
മാധ്യമ പ്രവർത്തകന്റെ കഥ പറയുന്ന ചിത്രത്തിൽ സിൻസീർ, ഡയാന ഹമീദ്, പ്രമോദ് പടിയത്ത് , ശിവജി ഗുരുവായൂർ , അജിത് കൂത്താട്ടുകുളം , ക്രിസ് വേണുഗോപാൽ, ജോജൻ കാഞ്ഞാണി, മിമു, സുനിൽ സുഗത, ശശാങ്കൻ മയ്യനാട്, ക്രിസ്റ്റീന ചെറിയാൻ, നന്ദ കിഷോർ, അശോക് കുമാർ, ഹിൽഡ തുടങ്ങിയവർ വേഷമിടുന്നു, സരീഷ് പുളിഞ്ചേരി ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയും പ്രമോദ് പടിയത്ത് പ്രൊഡക്ഷൻ കൺട്രോളർ ആയും പ്രവർത്തിക്കുന്ന ചിത്രത്തിന്റെ ചമയം സുന്ദരൻ ചെട്ടിപ്പടിയും കലാസംവിധാനം ജെയ്സൺ ഗുരുവയൂരും ആണ്.