‘സമാറ ‘ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Advertisements
Advertisements

റഹ്മാൻ നായകനായെത്തുന്ന ‘സമാറ ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നിവിൻ പോളി, ടോവിനോ തോമസ്, ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷബീർ കല്ലറക്കൽ, മനോജ് ഭാരതിരാജ, സുശീന്ദ്രൻ, രഞ്ജിത്ത് ജയകൊടി, ദിവ്യൻഷാ കൗഷിക് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തീയേറ്ററുകളിൽ എത്തിക്കും.

Advertisements

 

പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലറാണ്. റഹ്മാൻ, ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരെ പോസ്റ്ററിൽ കാണാം.പോസ്റ്ററിൽ റഹ്മാന്റെ കൈയിൽ പിടിച്ചിരിക്കുന്ന ബുക്കിന് സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. ആ ബുക്ക് 1961 ജർമൻ കാലഘട്ടവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്.

ഹിന്ദിയിൽ ബജ്രംഗി ഭായ്ജാൻ, ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത് മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവർക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.കുളു മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights