സാധാരണക്കാര്ക്ക് ഇരുട്ടടിയായി സംസ്ഥാനത്തെ വൈദ്യുതി സര് ചാര്ജ് പിരിവ് മാസംതോറുമാക്കുന്നു. വൈദ്യുതി വാങ്ങിയതിലുണ്ടായ അധിക ബാധ്യത നികത്തുന്നതിന് വേണ്ടിയാണ് പുതിയ നടപടി. മാസംതോറുമായി വൈദ്യുതി സര്ചാര്ജ് പിരിക്കാന് വൈദ്യുതി റഗുലേറ്ററി കമ്മിഷന് അനുമതിയും നല്കി കഴിഞ്ഞു. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലില് ഓരോ മാസത്തെയും സര്ച്ചാര്ജ് വീതം ഉപഭോക്താവ് നല്കേണ്ടി വരും.
യൂണിറ്റിന് 10 പൈസ വരെയാണ് സര്ച്ചാര്ജ് എന്ന പേരില് ഈടാക്കുന്നത്. വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സര്ചാര്ജ് എന്ന പേരില് കെഎസ്ഇബി നിലവില് ഈടാക്കുന്നുണ്ട്.
Advertisements
Advertisements
Advertisements