2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലൂടെയാണ് നടി സുരഭി സന്തോഷ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.കിനാവള്ളി,ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, എന്റെ മുത്തച്ഛന്‍, മാര്‍ഗംകളി തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ സിനിമാലോകത്ത് സജീവമായി. ഇപ്പോഴിതാ താരത്തിന്റെ സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അനന്തു പി എസ് എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ക്ലാസിക് ഡാന്‍സ് കുട്ടിക്കാലം മുതലേ നടി പഠിച്ചിരുന്നു. പതിനാറാമത്തെ വയസ്സില്‍ തിരുവനന്തപുരത്ത് ഒരു പരിപാടി അവതരിപ്പിച്ചപ്പോള്‍, അതിലൂടെ ഒരു ടെലിവിഷന്‍ ചാനലിലെ മോണിംഗ് ടോക്ക് എന്ന ഷോയിലേക്ക് ക്ഷണം ലഭിച്ചു. അതുവഴി സിനിമാരംഗത്തിലേക്കുളള വാതില്‍ നടിക്ക് മുന്നില്‍ തുറക്കുകയും ചെയ്തു.
View this post on InstagramAdvertisements
മലയാള ചിത്രമായ നിവേദ്യത്തിന്റെ കന്നട റീമേക്കിലേക്കാണ് ക്ഷണം ലഭിച്ചത്. എന്നാല്‍ സംവിധായകന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സിനിമ മാറ്റിവെച്ചു. തുടര്‍ന്ന് സംവിധായകനെ തന്നെ അടുത്ത ചിത്രത്തില്‍ സുരഭിക്ക് അവസരം നല്‍കി.2011ല്‍ എസ് നാരായണന്‍ സംവിധാനം ചെയ്ത ദുഷ്ട എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു.