മലയാളികളുടെ പ്രിയ നടി ഭാവനയ്ക്ക് സമൂഹമാധ്യമങ്ങളിലും ആരാധകര്‍ ഏറെയാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പച്ച സാരിയില്‍ അതീവ സുന്ദരിയാണ് താരം. സാരിയ്‌ക്കൊപ്പമുളള ആഭരണങ്ങള്‍ ഭാവനയുടെ സൗന്ദര്യം ഇരട്ടിയാക്കുന്നു. ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
‘ നമ്മള്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഭാവന മലയാളത്തിനു പുറമേ മറ്റ് ഭാഷകളുലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അവിടെയും താരത്തിന് ആരാധകര്‍ ഏറെയാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന നടി ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ഷറഫുദ്ദീനൊപ്പമുളള ‘ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് ഭാവനയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.