സുരേഷേട്ടനും സുമലത ടീച്ചറും ഒന്നിച്ച്! സേവ് ദി ഡേറ്റിന്റെ ക്ലൈമാക്സ് ഇതാണ്; എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പുതിയ സന്തോഷം!

Advertisements
Advertisements

“സുരേഷേട്ടൻ ഭയങ്കര കെയറിങ് ആണ്” ഈ ഒരു ഒറ്റ ഡയലോഗിൽ മലയാള സിനിമയിൽ താരങ്ങളായി മാറിയവരാണ് രാജേഷ് മാധവനും ചിത്ര നായരും. ഈ പേരിൽ ഇവരെ അധികമാർക്കും അറിയില്ല എങ്കിലും കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവർ ആയ സുരേഷേട്ടനെയും സുരേഷേട്ടന്റെ കാമുകിയായ സ്കൂൾ ടീച്ചറായ സുമലത ടീച്ചറെയും എല്ലാവര്ക്കും അറിയാം. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രാജേഷ് അഭിനയ ജീവിതം തുടങ്ങിയത് എങ്കിലും നിവിൻ പോളി നായകനായ കനകം കാമിനി കലഹം എന്ന ചിത്രത്തിലെ മനാഫ് എന്ന കഥാപാത്രത്തിലൂടെയാണ് രാജേഷ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയ അടക്കി വാഴുകയായിരുന്നു സുരേഷേട്ടനും സുമലത ടീച്ചറും കൂടി. ഇരുവരുടെയും വിവാഹത്തിന്റെ സേവ് ദി ഡേറ്റ് എന്ന പോലെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരുന്നത്.

Advertisements

സുരേഷേട്ടന്റെയും സുമതല ടീച്ചറുടെയും സേവ് ദി ഡേറ്റിനു ഒടുവിൽ ക്ലൈമാക്സ് ആയിരിക്കുകയാണ്. വൈറലായ ഇരുവരുടെയും സേവ് ദ് ഡേറ്റ് വിഡിയോ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയായിരുന്നു. ‘‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’’ എന്നാണ് ഈ പുതിയ ചിത്രത്തിന്റെ പേര്. രതീഷ് തന്നെ തിരക്കഥ ഒരുക്കുന്ന സിനിമയ്ക്കു പയ്യന്നൂരിൽ തുടക്കമായിരിക്കുകയാണ്. പയ്യന്നൂർ കോളേജിൽ നടന്ന ചിത്രത്തിന്റെ പൂജ കാണികൾക്ക് ഏറെ വ്യത്യസ്തമായ ഒരു അനുഭവമായി മാറി. സുരേഷിന്റെയും സുമലതയുടെയും വിവാഹ വേദി പോലെയാണ് വേദിയിൽ പൂജ ചടങ്ങുകൾ നടന്നത്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചു ഒരുക്കുന്ന സിനിമകളെ സ്പിൻ ഓഫ് എന്ന് ആണ് അറിയപ്പെടുന്നത്. അത്തരത്തിൽ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമായിരിക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഇരുവരുടെയും സേവ് ദി ഡേറ്റ് എന്ന രീതിയിൽ വീഡിയോ പുറത്തു വന്നത് മുതൽ ഇവർ ഇരുവരും ജീവിതത്തിലും ഒരുമിക്കുകയാണോ അതോ സിനിമയുടെ ഒഫീഷ്യൽ എന്ന ക്യാപ്ഷനോടെയാണ് രാജേഷ് വീഡിയോ പങ്കിട്ടത്. അതേസമയം നിരവധി താരങ്ങളും ആരാധകരും ആണ് വീഡിയോയിൽ കമന്റുകൾ പങ്കിട്ടുകൊണ്ട് എത്തുന്നത്. പ്രൊമോഷൻ ആണോ എന്ന ആശങ്കയിൽ ആയിരുന്നു സിനിമാ പ്രേമികൾ. ഒഫീഷ്യൽ എന്ന ക്യാപ്ഷനോടെയാണ് രാജേഷ് വീഡിയോ പങ്കിട്ടത് അതായിരുന്നു ആരാധകരിൽ സംശയം ഉണർത്തിയതും. അതേസമയം നിരവധി താരങ്ങളും ആരാധകരും ആണ് ഇവരുടെ സേവ് ദി ഡേറ്റ് വീഡിയോയിൽ കമന്റുകൾ പങ്കിട്ടുകൊണ്ട് എത്തിയിരുന്നത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights