സേവിങ്ങ്സ് അക്കൗണ്ടില്‍ എത്ര രൂപ നിങ്ങള്‍ നിക്ഷേപിക്കാറുണ്ട്? അല്ലെങ്കില്‍ സേവിങ്ങ്സ് അക്കൗണ്ടിലെ നിക്ഷേപ പരിധി എത്രെയെന്ന് നിങ്ങള്‍ക്കറിയാമോ?
ഇത് രണ്ടിനും കൃത്യമായ ഉത്തരങ്ങളില്ലെങ്കില്‍ നിർബന്ധമായും ഇനി പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം, അല്ലെങ്കില്‍ വൻ തുക ടാക്സ് അടക്കേണ്ടി വരും പണി പാളും. എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും കൃത്യമായ നിക്ഷേപ പരിധി ബാങ്കുകള്‍ നല്‍കുന്നുണ്ട്. അതു പോലെ തന്നെയാണ് സേവിങ്ങ്സ് അക്കൗണ്ടുകളുടെ കാര്യവും.
ഇൻകം ടാക്സ് നിയമപ്രകാരം ഒരു ബിസിനസ് വർഷത്തില്‍ സേവിങ്ങ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകക്ക് പരിധിയുണ്ട്. ഇത് ലംഘിച്ചാല്‍ നിങ്ങള്‍ക്ക് ഇൻകം ടാക്സ് നോട്ടീസ് ലഭിക്കാം, നികുതി നല്കേണ്ടതായും വരാം. 10 ലക്ഷം രൂപ വരെയാണ് അക്കൗണ്ടുകളുടെ നിക്ഷേപ പരിധി. ഒരു ബിസിനസ് വർഷത്തില്‍ ഏപ്രില്‍ 1 നും മാർച്ച് 31 നും ഇടയില്‍ 10 ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ ഇതില്‍ നടത്താൻ പാടില്ല.
ഈ പരിധി ഒരു സേവിംഗ്സ് അക്കൗണ്ടിന് മാത്രമല്ല, നിങ്ങളുടെ എല്ലാ സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും ബാധകമാണ്. ബാങ്കുകള്‍ തന്നെ ഇത്തരം ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താറുണ്ട്.
10 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍?
10 ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ ഉയർന്ന മൂല്യമുള്ള ഇടപാടുകളായി കണക്കാക്കപ്പെടും. ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഇത്തരം നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നികുതി നിയമപ്രകാരം ആദായനികുതി വകുപ്പിന് കൈമാറും. ഒരു ദിവസം 50,000 രൂപയുടെ മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പാൻ നല്‍കേണ്ടതും നിർബന്ധമാണ്. പാൻ ഇല്ലെങ്കില്‍, അവർ ഫോം 60/61 സമർപ്പിക്കണം.
നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ?
ഒരു ബിസിനസ് വർഷത്തില്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് 10,000 രൂപയില്‍ കൂടുതല്‍ പലിശ ലഭിച്ചാല്‍, നിശ്ചിത സ്ലാബിൻ്റെ അടിസ്ഥാനത്തില്‍ അതിന് നികുതി ചുമത്തും. എന്നാല്‍ ലഭിക്കുന്ന പലിശ 10,000 രൂപയില്‍ താഴെയാണെങ്കില്‍, ആദായനികുതി നിയമം സെക്ഷൻ 80TTA പ്രകാരം നികുതി ഇളവ് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് സെക്ഷൻ 80TTB പ്രകാരം 50,000 രൂപ വരെയുള്ള പലിശയ്ക്കും നികുതി ഇളവ് ലഭിക്കും. ഈ പരിധി കണക്കാക്കാൻ, നിങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളിലെയും നിക്ഷേപങ്ങളില്‍ നിന്ന് നേടിയ പലിശ കണക്കാക്കണം
അറിയിപ്പ് ലഭിച്ചാല്‍ എന്തുചെയ്യണം ?
ഉയർന്ന മൂല്യമുള്ള ഇടപാടുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പില്‍ നിന്ന് ഉപഭോക്താവിന് നോട്ടീസ് ലഭിച്ചാല്‍ അതിന് മതിയായ തെളിവുകള്‍ നല്‍കണം. കൃത്യമായ മറുപടി ഫയല്‍ ചെയ്യുന്ന മറക്കരുത്. ബാങ്ക് സ്റ്റേറ്റ്മെൻ്റുകള്‍, നിക്ഷേപ രേഖകള്‍, അനന്തരാവകാശ രേഖകള്‍ എന്നിവ അടങ്ങുന്ന മതിയായ രേഖകള്‍ ആവശ്യമായി വന്നേക്കാം. ഒരു സർട്ടിഫൈഡ് ടാക്സ് അഡൈ്വസറെ കാണുന്നതാണ് നല്ലത്. ഇനി പണമിടപാടുകള്‍ നോക്കിയാല്‍ സെക്ഷൻ 269 എസ്ടി പ്രകാരം, ഒരു വ്യക്തിക്ക് ഒരു ദിവസം 2 ലക്ഷം രൂപയില്‍ കൂടുതല്‍ ഇടപാട് നടത്താനാവില്ല.