സാങ്കേതിക വിദ്യ വികസിക്കും തോറും സൈബര്‍ കുറ്റകൃത്യങ്ങളും പെരുകുന്നു. മോര്‍ഫ് ചെയ്ത ദൃശ്യങ്ങളിലൂടെയും, ചിത്രങ്ങളിലൂടെയും ആളുകളെ അപകീര്‍ത്തിപ്പെടുത്തുക, സൈബര്‍ ആക്രമണം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പ് എന്നിങ്ങനെ നിരവധി സൈബര്‍ ക്രൈമുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ സാഹചര്യത്തില്‍ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി സൈബര്‍ ക്രൈമുകള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാമെന്ന് വിശദീകരിക്കുകയാണ് കേരള പൊലീസ്. റിപ്പോര്‍ട്ട് ചെയ്യുന്ന വിധം ചുവടെ ചേര്‍ക്കുന്നു…
www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക.
ഹോം സ്ക്രീനില്‍ മെയിന്‍ മെനുവില്‍ കാണുന്ന ‘റിപ്പോര്‍ട്ട് സൈബര്‍ ക്രൈം’ (Report Cyber Crime) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
അതില്‍ ഫിനാന്‍ഷ്യല്‍ ഫ്രോഡ് (Financial Fraud), അദര്‍ സൈബര്‍ ക്രൈം (Other Cyber Crime) എന്നീ രണ്ട് വിഭാഗങ്ങള്‍ കാണാം.
സാമ്പത്തിക തട്ടിപ്പ് ആണെങ്കില്‍ ‘ഫിനാന്‍ഷ്യല്‍ ഫ്രോഡ്’ (Financial Fraud) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം ‘ഫയല്‍ എ കംപ്ലെയിന്റ്’ (File A Complaint) എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക.
ആക്സപ്റ്റ് (accept) ചെയ്യുമ്പോള്‍ സിറ്റിസണ്‍ ലോഗ് ഇന്‍ പോര്‍ട്ടലില്‍ (Citizen log In) എത്തിച്ചേരുന്നു.
പുതിയ യൂസര്‍ ആണെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗ് ഇന്‍ ഐഡി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്കി പരാതി റിപ്പോര്‍ട്ട് ചെയ്യാം.
മറ്റ് സൈബര്‍ ക്രൈമുകള്‍ ആണെങ്കില്‍ മെയിന്‍ മെനുവില്‍ നിന്ന് അദര്‍ സൈബര്‍ ക്രൈം (Other Cyber Crime) എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക
ശേഷം നേരത്തേതു പോലെ വിവരങ്ങള്‍ നല്കി പരാതി സമര്‍പ്പിക്കാം.
മെയിന്‍ മെനുവിലെ ‘ ട്രാക്ക് യുവര്‍ കംപ്ലെയിന്റ്’ (Track Your Complaint) എന്ന ഓപ്ഷന് വഴി പരാതിയുടെ സ്റ്റാറ്റസ് അറിയാന്‍ കഴിയും.