സ്‌ക്കൂള്‍ വിപണന മേള ആരംഭിച്ചു

Advertisements
Advertisements

ആര്‍.കെ.ഐ.ഇ.ഡി.പി മാനന്തവാടി ബ്ലോക്കിന്റെയും മാനന്തവാടി സി.ഡി.എസ്സുകളുടെയും നേതൃത്വത്തില്‍ സ്‌ക്കൂള്‍ വിപണന മേള ആരംഭിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ബേഗുകള്‍, കുടകള്‍, സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവയാണ് ചന്തയില്‍ വില്‍പ്പന നടത്തുന്നത്. ഓരോ ഉല്‍പ്പന്നങ്ങള്‍ക്കും പത്ത് ശതമാനം വില കുറച്ച് നല്‍കുന്നത് മേളയുടെ ആകര്‍ഷണമാണ്. മേയ് 26 മുതല്‍ ജൂണ്‍ 4 വരെയാണ് സ്‌ക്കൂള്‍ മേള നടക്കുന്നത്. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വിപിന്‍ വേണുഗോപാല്‍, സി.ഡി.എസ്സ് ചെയര്‍ പേഴ്‌സണ്‍ വത്സല മാര്‍ട്ടിന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അതുല്യ, ഗിരിജ പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights