ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊതുയോഗവും, ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിക്കലും നടത്തി. പനമരം ഗ്രാമ പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്ന പരിപാടി പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അധ്യക്ഷത വഹിച്ചു. നൂലുകുടുങ്ങി പറക്കാന്‍ കഴിയാത്ത വിധം മരത്തില്‍ കുടുങ്ങിയ പക്ഷിയെക്കുറിച്ച് ഫയര്‍ ആന്റ് റെസ്ക്യൂ ടീമിനെ അറിയിക്കുകയും രക്ഷിക്കുകയും ചെയ്ത ആയിഷ തന്ഹര് എന്ന അഞ്ചാംതരം വിദ്യാര്‍ത്ഥിനിയെ പഞ്ചായത്ത് പ്രസിഡന്റ് വൃക്ഷ തൈ നല്കി ആദരിച്ചു. പരിപാടിയില്‍ പഞ്ചായത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിവരിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഹരിത കര്‍മ്മ സേനയില്‍ പുതുതായി ചേര്‍ന്ന സേനാംഗങ്ങളെ പഞ്ചായത്ത് അനുമോദിച്ചു. പനമരം ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി എന്‍. പ്രിയേഷ്, പഞ്ചായത്ത് ജീവനക്കാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisements
Advertisements
Advertisements
Related Posts
വള്ളംകളി മത്സരത്തിനിടെ വള്ളം മറിഞ്ഞു
- Press Link
- July 3, 2023
- 0
Post Views: 3 ആലപ്പുഴ :ചമ്പക്കുളം മൂലം വള്ളംകളി മത്സരത്തിനിടെ വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ തെക്കനോടി വള്ളമാണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒഴുക്കുള്ള സ്ഥലത്താണ് വള്ളം മറിഞ്ഞത്. 12ഓളം പേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവർക്കും നീന്താൻ അറിയാമെങ്കിലും ഒഴുക്കും ആഴവുമുള്ള ഇടമാണെന്നതാണ് […]