ഹിജാബ് ധരിച്ചില്ല; പ്രമുഖ നടിയെ ജയിലിൽ അടച്ചു, നല്ല സ്വഭാവമാകാൻ ചികിത്സ; അനുഭവിക്കട്ടേയെന്ന് ഭരണകൂടം

Advertisements
Advertisements

പൊതുസ്ഥലത്ത് ഹിബാജ് ധരിക്കാതെ എത്തിയ നടിയ്ക്ക് വധ ശിക്ഷ വിധിച്ച് ഇറാൻ ഭരണകൂടം. രണ്ട് വർഷം തടവ് ശിക്ഷയും യാത്രാവിലക്കും, കൗൺസിലിങ്ങുമാണ് ഭരണകൂടം വിധിച്ചത്. അഫ്‌സാനെ ബയേഗ എന്ന നടിക്കെതിരെയാണ് ശിക്ഷ വിധിച്ചത്. പൊതുസ്ഥലത്ത് ഹിജാബ് കൃത്യമായ രീതിയിൽ ധരിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. നല്ല നടപ്പിന് ചികിസ്തയും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കും നടി ഇനി നേരിടേണ്ടി വരും.

Advertisements

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഹിജാബ് നിയമങ്ങൾ വീണ്ടും കർശനമാക്കുകയാണെന്ന് ഇറാൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ സ്ത്രീകൾ ഹിജാബ് ധരിക്കുന്നെന്ന് ഉറപ്പാക്കണമെന്ന് ഭരണകൂടം മതാചാര പൊലീസിന് നിർദേശം നൽകി. മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിന് 10 മാസത്തിനുശേഷമാണ് മതാചാര പോലീസ് വീണ്ടും ഇറാൻ നിരത്തുകളിൽ സജീവമാകുന്നത്. തെഹ്റാനിൽ ഉൾപ്പെടെ നിരത്തുകളിൽ മതാചാര പോലീസ് പരിശോധന നടത്തുന്ന ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.

കഴിഞ്ഞ സെപ്തംബറിലാണ് ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതാചാര പോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി (22) കസ്റ്റഡിയിലിരിക്കെ മരിച്ചത്. തുടർന്ന് മതനിയമങ്ങളും സ്ത്രീകൾക്കുമേലുള്ള വിലക്കുകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് സ്ത്രീകൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ലോകശ്രദ്ധ നേടിയ പ്രക്ഷോഭത്തെ പോലീസ് അടിച്ചമർത്തി. അഞ്ഞൂറിൽപ്പരം പേർ കൊല്ലപ്പെട്ടു. 20,000 പേരെ കസ്റ്റഡിയിലെടുത്തു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights