102-ാം വയസ്സിൽ സ്കൈഡൈവിങ്; പിറന്നാൾ ആഘോഷമാക്കി മുത്തശ്ശി

Advertisements
Advertisements

സാഹസിക വിനോദപ്രേമികളുടെ പ്രിയ വിനോദമാണ് സ്‌കൈ ഡൈവിങ്. പണവും മറ്റ് കാര്യങ്ങളും ഒത്തുവന്നാലും പലരെയും പിന്തിരിപ്പിക്കുന്നത് ഇത്രയും ഉയരത്തിൽ നിന്ന് ചാടാനുള്ള ധൈര്യക്കുറവായിരിക്കും. ഇത്തരക്കാര്‍ക്ക് പ്രചോദനമാണ് ആവശ്യമെങ്കില്‍ ദാ അങ്ങ് യു.കെയിലെ 102 വയസ്സുകാരിയായ മുത്തശ്ശിയുടെ പിറന്നാളാഘോഷം കണ്ടുപഠിക്കാവുന്നതാണ് 102-ാം പിറന്നാളിന് വേറിട്ടൊരു കണ്ണിലൂടെ ലോകത്തെ കാണാന്‍ തീരുമാനിച്ച യു.കെ സ്വദേശിയായ മെനെറ്റ് ബെയ്‌ലി സ്‌കൈഡൈവിങ് നടത്താന്‍ തീരുമാനിച്ചു. ഏഴായിരം അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിങ് ചെയ്ത് ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ സ്‌കൈഡൈവര്‍ ആയി മെനറ്റ് മാറിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെ ഡെയ്‌ലി മെയിലാണ് വീഡിയോ അടങ്ങുന്ന പോസ്റ്റ് പങ്കുവെച്ചത്. ഇന്‍സ്ട്രക്ടര്‍ക്കൊപ്പം മെനറ്റ് വിമാനത്തില്‍ നിന്ന് ചാടുന്നതും കുറച്ചുകഴിഞ്ഞ് ഭൂമിയില്‍ ലാന്‍ഡ് ചെയ്യുന്നതും വീഡിയോയില്‍ കാണാം താഴെയെത്തിയ മെനറ്റിനോട് എങ്ങനെയുണ്ടായിരുന്നു അനുഭവം എന്ന യുവാവിൻ്റെ ചോദ്യത്തിന് ‘മനോഹരമായിരുന്നു’ എന്ന ചിരിയില്‍ കുതിര്‍ന്ന ഉത്തരവും 102 വയസ്സുകാരി നല്‍കുന്നുണ്ട്. 102-ാം വയസ്സില്‍ ഇനി ഇവർക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലായെന്നും ഇവരുടെ പ്രായമെത്തുമ്പോളെങ്കിലും ഈ സാഹസിക്കുള്ള ധൈര്യമുണ്ടായാൽ മതിയെന്നും കമന്‍റുകളുണ്ട് .

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights