11 വർഷത്തിനുശേഷം സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ സിനിമയുടെ പൂജ വൈറ്റില ജനതാ റോഡിൽ വച്ചു നടന്നു. പൂജ ചടങ്ങിൽ നടി അഭിരാമി, ലിസ്റ്റിൻ സ്റ്റീഫൻ, തലൈവാസ് വിജയ്, മിഥുൻ മാനുവൽ തോമസ്, മേജർ രവി എന്നിവർ പങ്കെടുത്തു. സിനിമയുടെ ഷൂട്ടിങ്ങിനും ഇന്നു തുടക്കമായി.
തലൈവാസൽ വിജയ്, ചൈതന്യ പ്രകാശ് എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്. നവാഗതനായ അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസ് ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രമാണിത്.
സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരാണ് മറ്റ് താരങ്ങൾ. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രം.
ബിഗ് ബജറ്റിലാണ് നിർമിക്കുന്ന ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം ആണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി,എഡിറ്റർ ശ്രീജിത്ത് സാരംഗ്, സിനിമയുടെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയ്, കലാ സംവിധാനം അനീസ് നാടോടിയും നിർവഹിക്കുന്നു.