ശിവകാര്‍ത്തികേയന്റെ ‘മാവീരന്’ പ്രദര്‍ശനം തുടരുകയാണ്.മഡോണി അശ്വിന് സംവിധാനം ചെയ്ത സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
Advertisements
Advertisements
തമിഴ്നാട്ടില്‍ നിന്ന് മാത്രം 7.61 കോടി രൂപയാണ് ആദ്യദിനം ചിത്രം നേടിയത്. രണ്ടാം ദിവസം ആകുമ്പോഴേക്കും 9.34 കോടിയായി കളക്ഷന്‍ ഉയര്‍ത്തി. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 25 കോടിയോളം കളക്ഷനിലേക്ക് സിനിമയെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്പെഷ്യല്‍ ഷോകളോ ഫാന്‍സ് ഷോകളോ ഇല്ലാതെയാണ് ‘മാവീരന്’പ്രദര്‍ശനത്തിന് എത്തിയത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ആണ് തിയേറ്ററുകളിലേക്ക് ആളെ എത്തിക്കുന്നത്.വിധു അയ്യണ്ണ ഛായാഗ്രാഹണവും ഭരത് ശങ്കര്‍ സംഗീതവും ഒരുക്കുന്നു.അദിതി ശങ്കര്‍ നായികയായെത്തുന്ന ചിത്രത്തില്‍ മിഷ്കിന് പ്രതിനായകനെ അവതരിപ്പിക്കുന്നു.
Advertisements