ന്യൂയോർക്ക്: ഈ വർഷം ഒരാഴ്ചയോളം ഭൂമി അന്തകാരത്തിൽ ആണ്ട് കിടക്കുമെന്ന പ്രവചനവുമായി സ്വയം ടൈം ട്രാവലറെന്ന് വിശേഷിപ്പിക്കുന്ന ഇനോ അലറിക്. ഈ വർഷം നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് ഇനോ നടത്തിയ പ്രവചനത്തിലാണ് ഇക്കാര്യം ഉള്ളത്. ഈ വർഷം അന്യഗ്രഹ ജീവിയുടെ അവശിഷ്ടം കണ്ടെത്തുമെന്നും ഇനോ പ്രവചിക്കുന്നുണ്ട്. 2671 ൽ നിന്നും മടങ്ങിയെത്തിയ ആളാണ് താനെന്നാണ് ഇനോ പറയുന്നത്.
തന്റെ ടിക് ടോക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. സമീപ ഭാവിയിൽ ഭൂമിയെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങൾ ആണെന്നും ഇനോ പ്രവചിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ മനുഷ്യരാശിയെ തുടച്ച് നീക്കാൻ പാകത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകും. ഭൂചലനം, വെള്ളപ്പൊക്കം, മഹാമാരി എന്നിവയാകും ഉണ്ടാകുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകവ്യാപകമായി ആശങ്കയ്ക്ക് കാരണമാകും. പല രാജ്യങ്ങളിലും രാഷ്ട്രീയ പ്രതിസന്ധികൾ ഉടലെടുക്കും. പല സർക്കാരും താഴെ വീഴുമെന്നും ഇനോ പ്രവചിക്കുന്നുണ്ട്.
ഈ വർഷം മാനവരാശിയെ ഞെട്ടിക്കുന്ന അഞ്ച് സംഭവങ്ങളാണ് നടക്കാനിരിക്കുന്നത് എന്നാണ് ഇനോ പ്രവചിക്കുന്നത്. തിയതി സഹിതം തന്റെ സോഷ്യൽ മീഡിയ പേജിൽ അക്കമിട്ട് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
സെപ്തംബർ 20 നാണ് ആദ്യ സംഭവം ഇനോ പ്രവചിച്ചിരിക്കുന്നത്. 20 ന് ഓസ്‌ട്രേലിയലിൽ 3 അടിയുള്ള എട്ടുകാലി, 60 അടിയുള്ള ചിത്രശലഭങ്ങൾ എന്നിങ്ങനെ 70 തരം പുതിയ സ്പീഷീസുകളെ കണ്ടെത്തു എന്നാണ് ഇനോ പറയുന്നത്.
ഒക്ടോബർ 23: സൂര്യന്റെ ഊർജ്ജത്തിൽ നിന്നും മരണം എപ്പോഴാണ് എന്നതിനെക്കുറിച്ച് ആളുകൾക്ക് അറിയാൻ കഴുയുന്നതിനെക്കുറിച്ച് ഗവേഷകർ കണ്ടെത്തും.
ഒക്ടോബർ 25: മരിച്ചെന്ന് കരുതിയ പ്രശസ്ത സംഗീതജ്ഞൻ ജീവനോടെയുണ്ടെന്ന് ലോകം അറിയും. അദ്ദേഹത്തിന്റെ മരണം വ്യാജം ആണ്. ഈ സത്യം അന്നേ ദിവസം പുറത്തുവരും.
നവംബർ 9 : ഈ ദിവസം മുതൽ ഒരാഴ്ച സൂര്യൻ ഉദിയ്ക്കില്ല. ഈ ഒരാഴ്ച ഭൂമി മുഴുവൻ ഇരുട്ടിലായിരിക്കും.
നവംബർ 12: അന്റാർട്ടിക്കയുടെ അടിയിൽ നിന്നും അന്യഗ്രഹ ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തും. വലിയ മഹാമാരി വഹിച്ചുകൊണ്ടാണ് ഈ അവശിഷ്ടം അന്റാർട്ടിക്കയ്ക്ക് അടിയിൽ കിടക്കുന്നത്. ഇത് കണ്ടെത്തുന്നതോട് കൂടി രോഗം ലോകമെമ്പാടും പടരുമെന്നും ഇനോ പ്രവചിക്കുന്നു.