ന്യൂയോർക്ക് : വനിതാ കായിക താരങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കി 175 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഡോക്ടർക്ക് നേരെ ജയിലിൽ വെച്ച് ആക്രമണം. അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടറായിരുന്ന ലാറി നാസർക്ക് സഹതടവുകാരനിൽ നിന്ന് കുത്തേറ്റു. 10 തവണ കുത്തേറ്റ നാസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ചയാണ് ജയിലിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ആക്രമണത്തിൽ ലാറി നാസർക്ക് പുറകിലും നെഞ്ചിലുമാണ് കുത്തേറ്റത്. കുത്തേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. 10 തവണയാണ് കുത്തേറ്റത്.
ജയിലിൽ ഓവർടൈം ജോലി ചെയ്യുന്നതിനിടെയാണ് അക്രമം നടന്നത്. സഹതടവുകാരനുമായുള്ള വഴക്കിനിടെയാണ് ആക്രമണം നടന്നത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രായപൂർത്തിയാകാത്ത വനിതാ കായിക താരങ്ങളെ ഉൾപ്പെടെ 300 ഓളം പേരെയാണ് ലാറി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2016 ലാണ് ഞെട്ടിക്കുന്ന പീഡന വാർത്ത പുറത്തുവന്നത്. മിഷിഗനിൽ വെച്ച് ഭൂരിഭാഗം പെൺകുട്ടികളും പീഡനത്തിന് ഇരയായി. നാസർ പീഡനത്തിന് ഇരയാക്കിയ 300 പേരിൽ 160 ഓളം പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരായിരുന്നു. 1997 മുതൽ ചികിത്സയുടെ മറവിൽ ഇയാൾ കുട്ടികളെ ഉൾപ്പെടെ പീഡനത്തിന് ഇരയാക്കി. 2018 ലാണ് നാസറിന് കോടതി തടവ് ശിക്ഷ വിധിച്ചത്.