മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ ‘വല്യേട്ടൻ’ അത്യാധുനിക മികവോടെ തിയറ്ററുകളിൽ റിറിലീസിനൊരുങ്ങുകയാണ്. 24 വർഷങ്ങൾക്ക് മുൻപ് അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര നിർമിച്ച ചിത്രം ഫോർ കെ ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് അമ്പലക്കര ഫിലിംസ് വീണ്ടും നവംബർ 29-ന് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രത്തിൽ അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗും ഗെറ്റപ്പുമൊക്കെ ഇന്നും ആളുകളുടെ ഇടയിൽ തരംഗമാണ്. സിനിമ വീണ്ടും ചർച്ചയാകുമ്പോൾ ‘വല്യേട്ടൻ’ ലൊക്കേഷനിലെ അപൂർവ ചിത്രങ്ങളും അതിന് പിന്നിലുളള രസകരമായ ഓർമകളുമാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. 2000 സെപ്റ്റംബർ പത്തിന് പുറത്തിറങ്ങിയ ‘വല്ല്യേട്ടൻ’ അന്ന് കേരളത്തിൽ മാത്രമായി നാൽപതോളം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ബോക്സ് ഓഫിസ് ഹിറ്റായ ‘വല്ല്യേട്ടൻ’, റെക്കോർഡ് കളക്ഷൻ നേടി 150 ദിവസം കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലെ തയേറ്ററുകളിൽ പ്രദർശിപ്പിച്ചു. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം അന്ന് റിലീസ് ചെയ്തിരുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കാരായാണ് ചിത്രം റിലീസ് ചെയ്തത്.
2000 സെപ്റ്റംബർ പത്തിന് റിലീസായ ഈ ചിത്രം 24 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും റീ-റിലീസ് ചെയ്യുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അറക്കൽ മാധവനുണ്ണിയുടെ ആവേശ ഭരിതമായ ആക്‌ഷൻ സ്വീക്വൻസുകളും മാസും ക്ലാസും നിറഞ്ഞ ഡയലോഗുകളുമാണ് ടീസറിൽ അവതരിപ്പിക്കുന്നത്. ടീസർ ദൃശ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. മമ്മൂട്ടിയുടെ ഈ ക്ലാസിക് ആക്ഷൻ ചിത്രം ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് ചിത്രത്തിലെ ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ‘വല്ല്യേട്ടൻ’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാണുവാനായി കാത്തിരിക്കുന്നത്.
Advertisements
Advertisements
Advertisements