ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലക്ഷം രൂപയില്‍ താഴെ വിലയില്‍ മികച്ച റേഞ്ചും ഫീച്ചറുകളുമുള്ള മോഡലുകള്‍ വിപണിയില്‍ എത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പെട്രോള്‍ സ്‌കൂട്ടറുകള്‍ വിട്ട് ഇവിയിലേക്ക് ചുവടുമാറുകയാണ്. പോയ മാസം ഉത്സവസീസണില്‍ ഇവി നിര്‍മാതാക്കള്‍ക്ക് ലഭിച്ച വമ്പന്‍ വില്‍പ്പന ഇതിന് അടിവരയിടുന്നു.
സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ടൂവീലര്‍ വിഭാഗത്തില്‍ ഇലക്ട്രിക് വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഇ-സ്പ്രിന്റോ തങ്ങളുടെ റാപോ, റോമി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. പുത്തന്‍ ലോഞ്ചുകളോടെ ഇ-സ്പ്രിന്‍േറായുടെ ഉല്‍പ്പന്ന നിരയില്‍ 6 മോഡലുകളായി. 54,999 രൂപയാണ് ഇ-സ്പ്രിന്റോ റാപ്പോയുടെ വില. ഇ-സ്പ്രിന്റോ റോമിക്ക് 62,999 രൂപയാണ് മുടക്കേണ്ടത്. ഇരുവിലകളും എക്‌സ്‌ഷോറൂം ആണ്.

ലിഥിയം-അയണ്‍, ലെഡ്-ആസിഡ് ബാറ്ററി ഓപ്ഷനുകളില്‍ ഇ-സ്പ്രിന്‍േറ റാപ്പോ വാങ്ങാന്‍ സാധിക്കും. പോര്‍ട്ടബിള്‍ ഓട്ടോ കട്ട്ഓഫ് ചാര്‍ജറും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. IP65-റേറ്റഡ് 250 വാട്ട് BLDC ഹബ് മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഫുള്‍ ചാര്‍ജില്‍ ഈ സ്‌കൂട്ടര്‍ 100 കിലോമീറ്റര്‍ ഓടുമെന്നാണ് ഇവി നിര്‍മാതാക്കളുടെ അവകാശവാദം. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത.
ഇതിന്റെ സസ്‌പെന്‍ഷന്‍ സിസ്റ്റത്തില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫ്രണ്ട് സസ്‌പെന്‍ഷനും കോയില്‍ സ്പ്രിംഗ് ത്രീ-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ സസ്‌പെന്‍ഷനും ഉള്‍പ്പെടുന്നു. ഫ്രണ്ടില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം യൂണിറ്റും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. 12 ഇഞ്ച് ഫ്രണ്ട് വീലും 10 ഇഞ്ച് റിയര്‍ വീലുമാണ് ഇ-സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്നത്. 150 കിലോഗ്രാമാണ് ഇതിന്റെ ലോഡിംഗ് ശേഷി.
റാപ്പോയുടെ അതേ വലിപ്പത്തിലും ഗ്രൗണ്ട് ക്ലിയറന്‍സുമായാണ് ഇ-സ്പ്രിന്റോ റോമിയും വരുന്നത്. പോര്‍ട്ടബിള്‍ ഓട്ടോ കട്ട്ഓഫ് ചാര്‍ജര്‍ ഫീച്ചര്‍ ചെയ്യുന്ന ലിഥിയം-അയണ്‍, ലെഡ്-ആസിഡ് ബാറ്ററി ഓപ്ഷനുകളില്‍ ഈ ഇവിയും ലഭ്യമാണ്. IP65 റേറ്റഡ് 250 വാട്ട് മോട്ടോറാണ് റോമിക്ക് കരുത്ത് പകരുന്നത്. പരമാവധി 25 kmph വേഗതയും ഫുള്‍ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ചും ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.