മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ലക്ഷ്മി പ്രമോദ്. പരസ്പരം, ഭാഗ്യജാതകം, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌ക്രീനില്‍ വില്ലത്തിയായി കൈയ്യടി നേടിയെങ്കിലും ജീവിതത്തില്‍ താന്‍ അങ്ങനെയല്ലെന്ന് ലക്ഷ്മി വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ലക്ഷ്മി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഭര്‍ത്താവ് അസറും മകളുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി വലിയൊരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി.
ഒരു 6 വര്‍ഷമായിട്ട് പ്ലാന്‍ ചെയ്യുന്നതാണ് ഇതുപോലെ വന്നൊന്ന് കാണാന്‍. ഒടുവില്‍ പുള്ളി ഇപ്പോള്‍ ആ ആഗ്രഹം അങ്ങ് സാധിച്ച് തന്നു. ബ്ലസ്ഡ്. ഗുരുവായൂരമ്പലത്തില്‍ നിന്നുള്ള വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. മകളോടൊപ്പമായാണ് ലക്ഷ്മി എത്തിയത്. ക്ഷേത്രത്തിന് മുന്നിലെ കടയില്‍ നിന്നും മയില്‍പ്പീലി നോക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്.
നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായാണ് ലക്ഷ്മിയും അസറും ഒന്നിച്ചത്. ഇരുവരും ഒരേ സ്‌കൂളിലായിരുന്നു പഠിച്ചത്. ലക്ഷ്മിയുടെ അമ്മ അതേ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു. ആനുവല്‍ ഡേ സമയത്തായിരുന്നു അസര്‍ ലക്ഷ്മിക്ക് ലവ് ലെറ്റര്‍ കൊടുത്തത്. മറ്റൊരാള്‍ക്ക് കൊടുക്കാന്‍ വെച്ച കത്ത് മാറിക്കിട്ടിയതാണെന്നായിരുന്നു ലക്ഷ്മി കരുതിയത്. സ്‌കൂളിലെ തല്ലുകൊള്ളിയായ അസര്‍ ഇടയ്ക്ക് വെച്ച് മറ്റൊരു സ്‌കൂളിലേക്ക് മാറിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയത് ഫേസ്ബുക്കിലൂടെയായിരുന്നു. ആ സൗഹൃദം വീണ്ടും തുടങ്ങിയതോടെയായിരുന്നു വിവാഹത്തെക്കുറിച്ച് ചോദിച്ചത്. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഞങ്ങളുടേതെന്നും ഇരുവരും പറഞ്ഞിരുന്നു.
Advertisements
Advertisements
Advertisements