ജയറാമിന്റേയും പാര്‍വതിയുടേയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ സംഭവിച്ചത്. രണ്ട് മക്കളും വിവാഹിതരായി പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും. കഴിഞ്ഞ മെയിലായിരുന്നു മകള്‍ മാളവികയുടെ വിവാഹം.ഏറെ വൈകാരികമായിരുന്നു കാളിദാസിന്റെ വിവാഹനിമിഷം. താലി കെട്ടിയതിന് പിന്നാലെ തരിണിയുടെ കണ്ണുകള്‍ നിറഞ്ഞു. തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് തരിണി പറഞ്ഞെങ്കിലും കരച്ചില്‍ അടക്കിവെയ്ക്കാനായില്ല. കാളിദാസ് തരിണിയുടെ കണ്ണീര് തുടയ്ക്കുന്നതും വീഡിയോയില്‍ കാണാംഏറെ വൈകാരികമായാണ് ജയറാമും പ്രതികരിച്ചത്. വിവാഹത്തിനുശേഷം ഹോട്ടലിലെത്തിയതിന് പിന്നാലെ ജയറാം മകള്‍ മാളവികയേയും മരുമകന്‍ നവനീതിനേയും കെട്ടിപ്പിടിച്ച് കരഞ്ഞു. ഏറെ സന്തോഷം നിറഞ്ഞ നിമിഷമാണെന്നും ഒരു മകനേയും മകളേയും കൂടി കിട്ടിയെന്നും ജയറാം പ്രതികരിച്ചു. ജീവിതത്തിലെ പുതിയ യാത്രയ്ക്ക് തുടക്കമായി എന്നായിരുന്നു കാളിദാസിന്റെ പ്രതികരണം. ‘ഞങ്ങള്‍ ‘ലിറ്റില്‍’ എന്ന് വിളിക്കുന്ന തരിണിക്കൊപ്പമാണ് ഇനി ജീവിതം. എല്ലാവരും നേരിട്ട് വന്ന് ഞങ്ങളെ അനുഗ്രഹിച്ചതിന് ഒരുപാട് നന്ദി.’-കാളിദാസ് തരിണിയെ ചേര്‍ത്തുപിടിച്ച് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി ഒരുപാട് പരിപാടികളായിരുന്നുവെന്നും ഇരട്ടി സന്തോഷം നല്‍കുന്ന കാര്യങ്ങളാണ് ഇതെല്ലാമെന്നും ഇപ്പോള്‍ ഡബ്ള്‍ അമ്മായിയമ്മയായെന്നും ചിരിയോടെ പാര്‍വതി പ്രതികരിച്ചു.
Advertisements
Advertisements
Advertisements