ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനെത്തിയ സെലിബ്രിറ്റികള്‍ കോടികള്‍ വില വരുന്ന ആഭരണങ്ങളും വാച്ചുകളുമാണ് ധരിച്ചത്. ഔട്ട്ഫിറ്റിനാകട്ടെ ലക്ഷങ്ങളും വില വരും. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും ഭാര്യ ആലിയ ഭട്ടും ഇത്തരത്തില്‍ കോടികള്‍ വില വരുന്ന ചോക്കറും വാച്ചുമാണ് തിരഞ്ഞെടുത്തത്ശുഭ് ആശിര്‍വാദ് ചടങ്ങില്‍ ഐവറി നിറത്തിലുള്ള ലെഹങ്കയിലെത്തിയ ആലിയ അതിനൊപ്പം അണിഞ്ഞത് ഏകദേശം രണ്ട് കോടി വില വരുന്ന ചോക്കറാണ്. കറുപ്പ് ഓവര്‍കോട്ട് ഷെര്‍വാണിയിലെത്തിയ രണ്‍ബീര്‍ അണിഞ്ഞത് ആറു കോടിയുടെ ആഡംബര വാച്ചാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ആഡംബര വാച്ച് ബ്രാന്‍ഡായ പാതേക് ഫലിപിന്റേതാണ് വാച്ച് 5271 പി കളക്ഷനില്‍ നിന്നുള്ള ഈ വാച്ചിന് ബ്ലാക്ക് ഡയലും ശൈനി ബ്ലാക്ക് അലിഗേറ്റര്‍ സ്ട്രാപുമാണുള്ളത്. ബേസലിനും ലഗ്സിനും ചുറ്റും പിടിപ്പിച്ച 58 മരതകങ്ങളാണ് ഇതിന്റെ പ്രത്യേകത. ക്ലാസ്പില്‍ 23 മരതകങ്ങളും അലങ്കാരത്തിനായി ഉപയോഗിച്ചു. വാച്ചില്‍ ആകെ 81 മരതക കല്ലുകളാണുള്ളത്
Advertisements
Advertisements
Advertisements
Related Posts
കഠിന വ്യായാമമോ, ഓട്ടമോ ഇല്ല; നടന് മാധവൻ 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ചത് ഇങ്ങനെ
- Press Link
- August 11, 2024
- 0
Post Views: 3 സിനിമകള്‍ക്ക് വേണ്ടി ശരീരത്തിന്റെ രൂപഭാവങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്നവരാണ് നടീനടന്മാര്. പ്രത്യേകം തയ്യാറാക്കിയ ഭക്ഷണക്രമങ്ങള്‍, ലോകോത്തര ട്രെയ്നര്‍മാരുടെ കീഴിലുള്ള പരിശീലനം, അത്യധ്വാനം എന്നിവയെല്ലാം ഈ രൂപപരിവര്ത്തനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത്തരം വലിയ പരിശ്രമങ്ങളില്ലാതെ തന്നെ 21 […]
തിരിച്ചുകയറി സ്വര്‍ണവില; പവന് 680 രൂപ വര്‍ധിച്ചു.
- Press Link
- November 8, 2024
- 0