88–ാം മിനിറ്റിൽ രക്ഷകനായി മാർട്ടിനസ്; ചിലെയെ വീഴ്ത്തി കോപ്പയിൽ വിജയക്കുതിപ്പ് തുടർന്ന് അർജന്റീന

Advertisements
Advertisements

കോപ്പ അമേരിക്ക ഫുട്ബോളിൽ വിജയക്കുതിപ്പു തുടർന്ന് അർജന്റീന. ന്യൂജഴ്സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചിലെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന വീഴ്ത്തിയത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 88–ാം മിനിറ്റിൽ സൂപ്പർതാരം ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.
വിജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടു കളികളിൽനിന്ന് ആറു പോയിന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച അർജന്റീന ക്വാർട്ടറിൽ കടന്നു. ആദ്യ മത്സരത്തിൽ പെറുവിനോടു സമനില വഴങ്ങിയ ചിലെയാകട്ടെ, ഒരു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.
ഇന്നു നടന്ന മറ്റൊരു മത്സരത്തിൽ കാനഡ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു. 74–ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡാണ് കാനഡയുടെ വിജയഗോൾ നേടിയത്. ആദ്യ മത്സരത്തിൽ അർജന്റീനയോട് തോറ്റ കാനഡ, ഈ വിജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഒരു പോയിന്റുള്ള പെറു മൂന്നാം സ്ഥാനത്താണ്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights