CRIME - Press Link https://presslink.in Bringing News Together, Linking the World Tue, 14 Jan 2025 05:35:54 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png CRIME - Press Link https://presslink.in 32 32 സൗജന്യ റീചാര്‍ജ് ; ഓഫര്‍ സന്ദേശം തട്ടിപ്പ് https://presslink.in/?p=20124&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b8%25e0%25b5%2597%25e0%25b4%259c%25e0%25b4%25a8%25e0%25b5%258d%25e0%25b4%25af-%25e0%25b4%25b1%25e0%25b5%2580%25e0%25b4%259a%25e0%25b4%25be%25e0%25b4%25b0%25e0%25b5%258d%25e0%25b4%259c%25e0%25b5%258d-%25e0%25b4%2593%25e0%25b4%25ab%25e0%25b4%25b0%25e0%25b5%258d-%25e0%25b4%25b8 https://presslink.in/?p=20124#respond Tue, 14 Jan 2025 05:35:54 +0000 https://presslink.in/?p=20124 സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങള്‍ വ‍ഴിയുള്ള തട്ടിപ്പുകളില്‍ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വാട്‌സാപ്പ് വഴിയോ ഇ-മെയില്‍ വഴിയോ വരുന്ന മെസേജില്‍ വരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സൗജന്യ റീചാർജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതില്‍ പ്രചരിക്കുന്നത് തട്ടിപ്പിന്റെ […]

The post സൗജന്യ റീചാര്‍ജ് ; ഓഫര്‍ സന്ദേശം തട്ടിപ്പ് first appeared on Press Link.

]]>
സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങള്‍ വ‍ഴിയുള്ള തട്ടിപ്പുകളില്‍ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വാട്‌സാപ്പ് വഴിയോ ഇ-മെയില്‍ വഴിയോ വരുന്ന മെസേജില്‍ വരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സൗജന്യ റീചാർജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതില്‍ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈല്‍ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങള്‍ക്ക് നല്‍കുന്നില്ല എന്നും മുന്നറിയിപ്പില്‍ പറയുന്നു. പലപ്പോഴും അപകടകരമായ മാല്‍വയറുകളോ വൈറസുകളോ വിവരങ്ങള്‍ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈല്‍ പ്രൊവൈഡർമാരുടെ ഓഫറുകള്‍ സംബന്ധിച്ച്‌ അതത് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. പൊതുജനങ്ങള്‍ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങള്‍ കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്. അതുപോലെ, മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോണ്‍ പദ്ധതിയുടെ പേരില്‍ വ്യാജ ലിങ്കുകള്‍ വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്. ഇത്തരത്തില്‍ ആധാർ, പാൻ നമ്പറുകള്‍ ലിങ്കില്‍ നല്‍കിയാല്‍ ലോണ്‍ നല്‍കുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളില്‍ സ്വകാര്യ വിവരങ്ങള്‍ നല്‍കി തട്ടിപ്പിനിരയാകരുത്. ഇത്തരത്തില്‍ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

The post സൗജന്യ റീചാര്‍ജ് ; ഓഫര്‍ സന്ദേശം തട്ടിപ്പ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=20124 0
ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് https://presslink.in/?p=19945&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25a8%25e0%25b5%258d%25e0%25b4%25af%25e0%25b5%2582-%25e0%25b4%2587%25e0%25b4%25af%25e0%25b5%25bc-%25e0%25b4%2586%25e0%25b4%25b6%25e0%25b4%2582%25e0%25b4%25b8%25e0%25b4%2595%25e0%25b5%25be-%25e0%25b4%2595%25e0%25b5%258d%25e0%25b4%25b2%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d https://presslink.in/?p=19945#respond Mon, 30 Dec 2024 14:44:19 +0000 https://presslink.in/?p=19945 കൽപ്പറ്റ:ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത കുറച്ച് ദിവസങ്ങളിൽ, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ കഴിയും, അതിൽ ഒരു പുതിയ എ.പി.കെ ഫയൽ തരം മാൽവെയറിലേക്കുള്ള ലിങ്ക് അടങ്ങിയിരിക്കാം. നിങ്ങളുടെ പേരിൽ […]

The post ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് first appeared on Press Link.

]]>
കൽപ്പറ്റ:ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത കുറച്ച് ദിവസങ്ങളിൽ, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ കഴിയും, അതിൽ ഒരു പുതിയ എ.പി.കെ ഫയൽ തരം മാൽവെയറിലേക്കുള്ള ലിങ്ക് അടങ്ങിയിരിക്കാം. നിങ്ങളുടെ പേരിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് പുതുവത്സരാശംസകൾ അയക്കാം. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, കാർഡ് ലഭിക്കാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക എന്ന് അറിയിക്കും.അത്തരമൊരു ലിങ്ക് അയച്ചാൽ, ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയത്.
സൈബർ കുറ്റവാളികൾ ഫോൺ ഹാക്ക് ചെയ്യുകയും ആക്സസ് അവരിലേക്ക് പോകുകയും ചെയ്യും. മൊബൈൽ ഡേറ്റ, ഗാലറി, കോൺടാക്റ്റ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ മോഷ്ടിക്കപ്പെടും തുടർന്ന് തട്ടിപ്പിൽ കുടുങ്ങാം.
അതിനാൽ ഹാപ്പി ന്യൂ ഇയർ റെഡിമെയ്ഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് പൊലീസ് മുന്നറിയിപ്പ്.

The post ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=19945 0
യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു https://presslink.in/?p=18835&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25af%25e0%25b5%2581%25e0%25b4%25b5%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25af%25e0%25b5%2586-%25e0%25b4%25aa%25e0%25b4%25b0%25e0%25b4%25b8%25e0%25b5%258d%25e0%25b4%25af%25e0%25b4%25ae%25e0%25b4%25be%25e0%25b4%25af%25e0%25b4%25bf-%25e0%25b4%25ac%25e0%25b4%25be%25e0%25b4%25b2%25e0%25b4%25be%25e0%25b4%25a4%25e0%25b5%258d https://presslink.in/?p=18835#respond Fri, 06 Sep 2024 08:51:45 +0000 https://presslink.in/?p=18835 മധ്യപ്രദേശിലെ ഉജ്ജയിനില്‍ യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു. പട്ടാപ്പകല്‍ ഫുട്ട്പാത്തില്‍ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. തിരക്കേറിയ കൊയ്‌ല പതക് തെരുവില്‍ വച്ചാണ് സംഭവം.ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിന് ഇരയായത്.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ പോലീസ് ഇടപെട്ടു. അതിജീവിതയെ കണ്ടെത്തി […]

The post യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു first appeared on Press Link.

]]>
മധ്യപ്രദേശിലെ ഉജ്ജയിനില്‍ യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു. പട്ടാപ്പകല്‍ ഫുട്ട്പാത്തില്‍ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. തിരക്കേറിയ കൊയ്‌ല പതക് തെരുവില്‍ വച്ചാണ് സംഭവം.ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിന് ഇരയായത്.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ പോലീസ് ഇടപെട്ടു. അതിജീവിതയെ കണ്ടെത്തി മെഡിക്കല്‍ പരിശോധന നടത്തി, കേസ് രജിസ്റ്റര്‍ ചെയ്തു. ആളുകള്‍ ഹീനമായ കുറ്റകൃത്യം തടയാതെ, വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു.

പ്രതി ലോകേഷ് അറസ്റ്റിലായതായി പോലീസ് അറിയിച്ചു യുവതിയെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷമാണ് ഉപദ്രവിച്ചതെന്ന് പോലീസ് വ്യക്തമാക്കി.സംസ്ഥാനത്തെ ക്രമ സമാധാന നില തകര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി ഇരക്ക് നീതി ഉറപ്പാക്കുമെന്ന് ബിജെപി പ്രതികരിച്ചു.

The post യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു first appeared on Press Link.

]]>
https://presslink.in/?feed=rss2&p=18835 0
രക്ഷാബന്ധൻ ആഘോഷത്തിനിടെ കൊടും ക്രൂരത; ആദിവാസി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു https://presslink.in/?p=18709&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b0%25e0%25b4%2595%25e0%25b5%258d%25e0%25b4%25b7%25e0%25b4%25be%25e0%25b4%25ac%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a7%25e0%25b5%25bb-%25e0%25b4%2586%25e0%25b4%2598%25e0%25b5%258b%25e0%25b4%25b7%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25a8%25e0%25b4%25bf%25e0%25b4%259f%25e0%25b5%2586 https://presslink.in/?p=18709#respond Wed, 21 Aug 2024 07:38:21 +0000 https://presslink.in/?p=18709 ഛത്തീസ്ഗഡിൽ ആദിവാസി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. രക്ഷാബന്ധൻ ഉത്സവം ആഘോഷിച്ചതിന് ശേഷം പ്രാദേശികമേള സന്ദർശിക്കാൻ പോകുമ്പോഴാണ് 27 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത്. ചിലർ തടഞ്ഞുനിർത്തി അടുത്തുള്ള കുളത്തിന് സമീപം എത്തിച്ച് ബലാത്സംഗം ചെയ്തു വെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ […]

The post രക്ഷാബന്ധൻ ആഘോഷത്തിനിടെ കൊടും ക്രൂരത; ആദിവാസി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു first appeared on Press Link.

]]>
ഛത്തീസ്ഗഡിൽ ആദിവാസി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. രക്ഷാബന്ധൻ ഉത്സവം ആഘോഷിച്ചതിന് ശേഷം പ്രാദേശികമേള സന്ദർശിക്കാൻ പോകുമ്പോഴാണ് 27 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത്.

ചിലർ തടഞ്ഞുനിർത്തി അടുത്തുള്ള കുളത്തിന് സമീപം എത്തിച്ച് ബലാത്സംഗം ചെയ്തു വെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ ആറുപേരെ പൊലീസ് പിടികൂടി. ഭാരതീയ ന്യായ സൻഹിത സെക്ഷൻ 70(1), 351(2) വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവം ഗൗരവമുള്ളതാണെന്നും എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആവശ്യപ്പെട്ടു.

The post രക്ഷാബന്ധൻ ആഘോഷത്തിനിടെ കൊടും ക്രൂരത; ആദിവാസി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു first appeared on Press Link.

]]>
https://presslink.in/?feed=rss2&p=18709 0
യുവാവിനെ ജീവനോടെ കുഴിച്ചിട്ട് നാലംഗസംഘം; രക്ഷയായത് തെരുവുനായ്ക്കൾ https://presslink.in/?p=18513&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25af%25e0%25b5%2581%25e0%25b4%25b5%25e0%25b4%25be%25e0%25b4%25b5%25e0%25b4%25bf%25e0%25b4%25a8%25e0%25b5%2586-%25e0%25b4%259c%25e0%25b5%2580%25e0%25b4%25b5%25e0%25b4%25a8%25e0%25b5%258b%25e0%25b4%259f%25e0%25b5%2586-%25e0%25b4%2595%25e0%25b5%2581%25e0%25b4%25b4%25e0%25b4%25bf%25e0%25b4%259a%25e0%25b5%258d%25e0%25b4%259a https://presslink.in/?p=18513#respond Sat, 03 Aug 2024 14:17:05 +0000 https://presslink.in/?p=18513 ആഗ്ര: നാലംഗ സംഘം മര്‍ദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട യുവാവിന്റെ രക്ഷകരായി തെരുവ് നായ്ക്കൾ. രൂപ് കിഷോര്‍ (24) എന്ന യുവാവിനെയാണ് സംഘം മര്‍ദ്ദിച്ച ശേഷം ജീവനോടെ കുഴിച്ചിട്ടത്. അങ്കിത്, ഗൗരവ്, ആകാശ്, കരൺ എന്നീ നാല് പേർ ചേർന്നാണ് യുവാവിനെ മർദ്ദിച്ച് […]

The post യുവാവിനെ ജീവനോടെ കുഴിച്ചിട്ട് നാലംഗസംഘം; രക്ഷയായത് തെരുവുനായ്ക്കൾ first appeared on Press Link.

]]>
ആഗ്ര: നാലംഗ സംഘം മര്‍ദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട യുവാവിന്റെ രക്ഷകരായി തെരുവ് നായ്ക്കൾ. രൂപ് കിഷോര്‍ (24) എന്ന യുവാവിനെയാണ് സംഘം മര്‍ദ്ദിച്ച ശേഷം ജീവനോടെ കുഴിച്ചിട്ടത്. അങ്കിത്, ഗൗരവ്, ആകാശ്, കരൺ എന്നീ നാല് പേർ ചേർന്നാണ് യുവാവിനെ മർദ്ദിച്ച് കുഴിച്ചിട്ടത്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ജൂലായ് 18നാണ് സംഭവമുണ്ടായത്. പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഘം പൊലീസ് നിരീക്ഷണത്തിലാണെന്നും ആഗ്രാ പൊലീസ് പറഞ്ഞു. വസ്തുതര്‍ക്കത്തെ ചൊല്ലിയാണ് യുവാക്കള്‍ രൂപിനെ മര്‍ദ്ദിച്ചത്. മരിച്ചെന്ന് കരുതിയാണ് തന്നെ കുഴിച്ചിട്ടതെന്ന് രൂപ് പറഞ്ഞു. ആ സമയം എത്തിയ തെരുവുനായ്ക്കള്‍ കുഴിച്ചിട്ട സ്ഥലം മണ്ണ് മാന്തിത്തുരന്നതായിരുന്നു തനിക്ക് രക്ഷയായതെന്ന് രൂപ് വ്യക്തമാക്കി. പുറത്ത് എത്തിയ രൂപ് തുടര്‍ന്ന് നാട്ടുകാരോട് സഹായം തേടി. നാട്ടുകാർ രൂപിനെ ആശുപത്രിയിലെത്തിച്ചു. നിലവിൽ അവിടെ ചികിത്സയിലാണ്. മകനെ വീട്ടിൽ നിന്ന് ബലമായി കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് രൂപിൻ്റെ അമ്മ പറഞ്ഞു.

The post യുവാവിനെ ജീവനോടെ കുഴിച്ചിട്ട് നാലംഗസംഘം; രക്ഷയായത് തെരുവുനായ്ക്കൾ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=18513 0
നാട് റുമേനിയ, വയസ് 20; കേരള പൊലീസിനോട് പണം ആവശ്യപ്പെട്ട് വിലപേശല്‍, അവസാനം കണ്ടെത്തി https://presslink.in/?p=18453&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25a8%25e0%25b4%25be%25e0%25b4%259f%25e0%25b5%258d-%25e0%25b4%25b1%25e0%25b5%2581%25e0%25b4%25ae%25e0%25b5%2587%25e0%25b4%25a8%25e0%25b4%25bf%25e0%25b4%25af-%25e0%25b4%25b5%25e0%25b4%25af%25e0%25b4%25b8%25e0%25b5%258d-20-%25e0%25b4%2595%25e0%25b5%2587%25e0%25b4%25b0%25e0%25b4%25b3-%25e0%25b4%25aa%25e0%25b5%258a https://presslink.in/?p=18453#respond Tue, 23 Jul 2024 16:56:02 +0000 https://presslink.in/?p=18453 കേരള പൊലീസിൻ്റെ കംപ്യൂട്ടർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് ഒരു റുമേനിയക്കാരനായ യുവാവാണെന്ന് കണ്ടെത്തി പൊലീസ്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവിനെ പറ്റിയുള്ള വിവരം പൊലീസിന് ലഭിച്ചത്. റുമേനിയ ബുച്ചാറെസ്റ്റിൽ താമസിച്ചിരുന്ന ഇരുപതുകാരനാണ് ഹാക്കിങ് ശ്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ നവംബറിലാണ് […]

The post നാട് റുമേനിയ, വയസ് 20; കേരള പൊലീസിനോട് പണം ആവശ്യപ്പെട്ട് വിലപേശല്‍, അവസാനം കണ്ടെത്തി first appeared on Press Link.

]]>

കേരള പൊലീസിൻ്റെ കംപ്യൂട്ടർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് ഒരു റുമേനിയക്കാരനായ യുവാവാണെന്ന് കണ്ടെത്തി പൊലീസ്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവിനെ പറ്റിയുള്ള വിവരം പൊലീസിന് ലഭിച്ചത്. റുമേനിയ ബുച്ചാറെസ്റ്റിൽ താമസിച്ചിരുന്ന ഇരുപതുകാരനാണ് ഹാക്കിങ് ശ്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ നവംബറിലാണ് ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വര്‍ക്ക്‌ ആൻഡ് സിസ്റ്റംസിന് നേരെയാണ് യുവാവ് ഹാക്കിങ് ശ്രമം നടത്തിയത്.

പൊലീസിൻ്റെ ഡാറ്റാ സറ്റോറേജ് സംവിധാനമായ സിസിടിഎൻഎസിൽ കടന്ന് വിവരങ്ങൾ ചോർത്തിയെടുതെന്നാണ് യുവാവ് അവകാശപ്പെട്ടിരുന്നത്. പണം നൽകിയില്ലെങ്കിൽ വിവരങ്ങൾ എല്ലാം പുറത്ത് വിടുമെന്നും യുവാവ് ഭീക്ഷണിപ്പെടുത്തിയിരുന്നു. ഹാക്ക് ചെയ്തു എന്ന് തെളിയിക്കാനായി തിരൂർ സ്റ്റേഷനിൽ നിന്ന് ചോർത്തിയെന്ന് അവകാശപ്പെടുന്ന മൂന്ന് രേഖകൾ നൽകി. എന്നാൽ പിന്നീട് ഉള്ള അന്വേഷണത്തിൽ ഈ രേഖകൾ രഹസ്യമായവ അല്ലെന്നും പൊതു പ്ലാറ്റ്ഫോമിൽ ലഭ്യമായവയാണെന്നും കണ്ടെത്തി. ഇതോടെ ഹാക്കറുടെ അവകാശവാദങ്ങൾ എല്ലാം പൊളിയുകയായിരുന്നു.

ഇതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് സൈബർ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിലേക്ക് പ്രതി ആരാണെന്ന് കണ്ടെത്തിയത്. ഇയാളുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് രാജ്യാന്തര ഏജന്‍സികളുടെ സഹായത്തോടെ പ്രതിയെ ചോദ്യം ചെയ്യാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പണത്തിന് വേണ്ടിയാണ് യുവാവ് ഇത്തരത്തിൽ ഹാക്കിങ് നടത്തിയതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

The post നാട് റുമേനിയ, വയസ് 20; കേരള പൊലീസിനോട് പണം ആവശ്യപ്പെട്ട് വിലപേശല്‍, അവസാനം കണ്ടെത്തി first appeared on Press Link.

]]>
https://presslink.in/?feed=rss2&p=18453 0
സംസ്ഥാനത്തെ ഞെട്ടിച്ച ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസില്‍ ഹൈറിച്ച് ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍ https://presslink.in/?p=18232&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b8%25e0%25b4%2582%25e0%25b4%25b8%25e0%25b5%258d%25e0%25b4%25a5%25e0%25b4%25be%25e0%25b4%25a8%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b5%2586-%25e0%25b4%259e%25e0%25b5%2586%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b4%25bf%25e0%25b4%259a%25e0%25b5%258d%25e0%25b4%259a-%25e0%25b4%25b9%25e0%25b5%2588 https://presslink.in/?p=18232#comments Fri, 05 Jul 2024 04:36:54 +0000 https://presslink.in/?p=18232 സാമ്പത്തിക തട്ടിപ്പുകേസില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ ഡി പ്രതാപന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇ ഡി […]

The post സംസ്ഥാനത്തെ ഞെട്ടിച്ച ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസില്‍ ഹൈറിച്ച് ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍ first appeared on Press Link.

]]>
സാമ്പത്തിക തട്ടിപ്പുകേസില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ ഡി പ്രതാപന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇ ഡി അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്.

സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നാണ് ഹൈറിച്ച് തട്ടിപ്പ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കെ ഡി പ്രതാപനും ഭാര്യയും വിദേശത്തേക്ക് കടത്തിയതായി സൂചനയുണ്ടായിരുന്നു. ഇതില്‍ വിശദമായ അന്വേഷണം നടത്തിയ ഇ ഡി ഒരേ സമയം വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ പ്രതാപനെ കൊച്ചിയിലെ ഇ ഡി ഓഫിസില്‍ ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് ഇ ഡി കടന്നിരിക്കുന്നത്.

നിക്ഷേപരില്‍ നിന്നും ഹൈ റിച്ച് ഉടമകളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെടുത്ത കോടികള്‍ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇ.ഡി അന്വേഷണം. ഇതിന് പിന്നാലെയാണ് കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈ റിച്ച് തട്ടിപ്പെന്ന് ഇ.ഡി കോടതിയോട് പറഞ്ഞത്. മെമ്പര്‍ഷിപ്പ് ഫീ എന്ന പേരില്‍ പ്രതികള്‍ തട്ടിയത് 1157 കോടി രൂപയാണ്. വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളില്‍നിന്ന് കോടികള്‍ സമാഹരിച്ചു. ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു.

The post സംസ്ഥാനത്തെ ഞെട്ടിച്ച ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസില്‍ ഹൈറിച്ച് ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=18232 1
KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം; പ്രതി പിടിയില്‍ https://presslink.in/?p=18047&utm_source=rss&utm_medium=rss&utm_campaign=ksrtc-%25e0%25b4%25ac%25e0%25b4%25b8%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%25af%25e0%25b5%2581%25e0%25b4%25b5%25e0%25b4%25a4%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-%25e0%25b4%25a8%25e0%25b5%2587%25e0%25b4%25b0%25e0%25b5%2586-%25e0%25b4%25b2%25e0%25b5%2588%25e0%25b4%2582%25e0%25b4%2597 https://presslink.in/?p=18047#comments Thu, 20 Jun 2024 08:48:03 +0000 https://presslink.in/?p=18047 KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. ഇന്നലെ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റിൽ ഇരുന്ന് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൊടുപുഴ സ്വദേശി ഫൈസലിനെ താമരശേരി പൊലീസ് അറസ്റ്റു ചെയ്തു. കണ്ടക്ടറുടെയും ഡ്രൈവറുടെയും സഹായത്തോടെയാണ് […]

The post KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം; പ്രതി പിടിയില്‍ first appeared on Press Link.

]]>
KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. ഇന്നലെ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റിൽ ഇരുന്ന് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൊടുപുഴ സ്വദേശി ഫൈസലിനെ താമരശേരി പൊലീസ് അറസ്റ്റു ചെയ്തു. കണ്ടക്ടറുടെയും ഡ്രൈവറുടെയും സഹായത്തോടെയാണ് താമരശേരി പൊലീസിൽ അറിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.

യുവതിയോടൊപ്പം ബെംഗളൂരുവിൽ നിന്ന് കയറിയ ഫൈസൽ നിരന്തരമായി ശല്യപ്പെടുത്തി. തുടർന്ന് ബസ് കണ്ടക്ടറോട് യുവതി പരാതി പറയുകയായിരുന്നു. ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശിനിയായ 21കാരിയാണ് പരാതി നൽകിയിരിക്കുന്നത്. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

The post KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം; പ്രതി പിടിയില്‍ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=18047 1
സ്ത്രീകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച് നഗ്നചിത്രങ്ങളേക്കി മോർഫ് ചെയ്തു പ്രചരിപ്പിച്ചു; കാസർകോട് മൂന്ന് യുവാക്കൾ അറസ്റ്റിൽ https://presslink.in/?p=17975&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b8%25e0%25b5%258d%25e0%25b4%25a4%25e0%25b5%258d%25e0%25b4%25b0%25e0%25b5%2580%25e0%25b4%2595%25e0%25b4%25b3%25e0%25b5%2581%25e0%25b4%259f%25e0%25b5%2586-%25e0%25b4%259a%25e0%25b4%25bf%25e0%25b4%25a4%25e0%25b5%258d%25e0%25b4%25b0%25e0%25b4%2599%25e0%25b5%258d%25e0%25b4%2599%25e0%25b5%25be-%25e0%25b4%25b8%25e0%25b4%25ae https://presslink.in/?p=17975#respond Tue, 18 Jun 2024 06:41:33 +0000 https://presslink.in/?p=17975 ചിറ്റാരിക്കാലില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മൂന്നുപേർ പിടിയിലായി. ചിറ്റാരിക്കാല്‍ തയ്യേനി സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാദ്ധ്യമങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സ്ത്രീകളുടെ […]

The post സ്ത്രീകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച് നഗ്നചിത്രങ്ങളേക്കി മോർഫ് ചെയ്തു പ്രചരിപ്പിച്ചു; കാസർകോട് മൂന്ന് യുവാക്കൾ അറസ്റ്റിൽ first appeared on Press Link.

]]>
ചിറ്റാരിക്കാലില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മൂന്നുപേർ പിടിയിലായി. ചിറ്റാരിക്കാല്‍ തയ്യേനി സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്.

സാമൂഹിക മാദ്ധ്യമങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ എഐ ബോട്ട് ഉപയോഗിച്ചാണ് നഗ്ന ചിത്രങ്ങളാക്കി മാറ്റിയത്.200 ല്‍ അധികം പേരുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഓരോ സൈറ്റുകളില്‍ പ്രചരിപ്പിച്ചെന്നാണ് നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post സ്ത്രീകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച് നഗ്നചിത്രങ്ങളേക്കി മോർഫ് ചെയ്തു പ്രചരിപ്പിച്ചു; കാസർകോട് മൂന്ന് യുവാക്കൾ അറസ്റ്റിൽ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17975 0
ചിത്തിരമാസത്തിൽ ജനിച്ച കുട്ടി ‘ദോഷം’; 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി https://presslink.in/?p=17965&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%259a%25e0%25b4%25bf%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25b0%25e0%25b4%25ae%25e0%25b4%25be%25e0%25b4%25b8%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%259c%25e0%25b4%25a8%25e0%25b4%25bf%25e0%25b4%259a%25e0%25b5%258d%25e0%25b4%259a-%25e0%25b4%2595 https://presslink.in/?p=17965#respond Tue, 18 Jun 2024 06:36:08 +0000 https://presslink.in/?p=17965 ചെന്നൈ∙ അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. ചിത്തിര മാസത്തിൽ ജനിച്ച കുട്ടി കുടുംബത്തിന് ദോഷമാണെന്നു വിശ്വസിച്ചാണ് മുത്തച്ഛൻ വീരമുത്തു (58) കൊലപാതകം നടത്തിയത്. ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. മൂന്നു ദിവസം […]

The post ചിത്തിരമാസത്തിൽ ജനിച്ച കുട്ടി ‘ദോഷം’; 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി first appeared on Press Link.

]]>
ചെന്നൈ∙ അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. ചിത്തിര മാസത്തിൽ ജനിച്ച കുട്ടി കുടുംബത്തിന് ദോഷമാണെന്നു വിശ്വസിച്ചാണ് മുത്തച്ഛൻ വീരമുത്തു (58) കൊലപാതകം നടത്തിയത്. ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

മൂന്നു ദിവസം മുൻപാണ് കുട്ടി മരിക്കുന്നത്. കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മുത്തച്ഛനും കുടുംബവും ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കികൊന്നതായി വ്യക്തമായത്. ജ്യോതിഷിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജ്യോതിഷി അറസ്റ്റിലായിട്ടില്ല. കുടുംബത്തിലെ മറ്റാർക്കും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

The post ചിത്തിരമാസത്തിൽ ജനിച്ച കുട്ടി ‘ദോഷം’; 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17965 0