Press Link https://presslink.in Bringing News Together, Linking the World Tue, 15 Apr 2025 13:58:13 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png Press Link https://presslink.in 32 32 കോഴിക്കോട് 15കാരിയെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി; ദൃശ്യങ്ങൾ പകർത്തിയത് 11കാരൻ https://presslink.in/?p=21657&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2595%25e0%25b5%258b%25e0%25b4%25b4%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258b%25e0%25b4%259f%25e0%25b5%258d-15%25e0%25b4%2595%25e0%25b4%25be%25e0%25b4%25b0%25e0%25b4%25bf%25e0%25b4%25af%25e0%25b5%2586-%25e0%25b4%25b8%25e0%25b5%2581%25e0%25b4%25b9%25e0%25b5%2583%25e0%25b4%25a4 https://presslink.in/?p=21657#respond Tue, 15 Apr 2025 13:29:40 +0000 https://presslink.in/?p=21657 കോഴിക്കോട് : കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. ഒപ്പമുണ്ടായിരുന്ന പതിനൊന്ന് വയസ്സുകാരൻ പീഡനദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു. പതിന‍‍ഞ്ച് വയസ്സുള്ള രണ്ട് സുഹൃത്തുക്കൾ ചേർന്ന് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി തന്നെയാണ് കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തിയത്. ഒരാഴ്ച്ച […]

The post കോഴിക്കോട് 15കാരിയെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി; ദൃശ്യങ്ങൾ പകർത്തിയത് 11കാരൻ first appeared on Press Link.

]]>
കോഴിക്കോട് : കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. ഒപ്പമുണ്ടായിരുന്ന പതിനൊന്ന് വയസ്സുകാരൻ പീഡനദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു.

പതിന‍‍ഞ്ച് വയസ്സുള്ള രണ്ട് സുഹൃത്തുക്കൾ ചേർന്ന് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി തന്നെയാണ് കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തിയത്. ഒരാഴ്ച്ച മുൻപാണ് പീഡനം നടന്നതെന്നും പെൺകുട്ടി പറഞ്ഞു.

The post കോഴിക്കോട് 15കാരിയെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി; ദൃശ്യങ്ങൾ പകർത്തിയത് 11കാരൻ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21657 0
ആധാര്‍ കാർഡ് ആപ്പുമായി കേന്ദ്രം https://presslink.in/?p=21643&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2586%25e0%25b4%25a7%25e0%25b4%25be%25e0%25b4%25b0%25e0%25b5%258d-%25e0%25b4%2595%25e0%25b4%25be%25e0%25b5%25bc%25e0%25b4%25a1%25e0%25b5%258d-%25e0%25b4%2586%25e0%25b4%25aa%25e0%25b5%258d%25e0%25b4%25aa%25e0%25b5%2581%25e0%25b4%25ae%25e0%25b4%25be%25e0%25b4%25af%25e0%25b4%25bf-%25e0%25b4%2595 https://presslink.in/?p=21643#respond Tue, 15 Apr 2025 13:27:48 +0000 https://presslink.in/?p=21643 ആധാർ കാർഡിന്റെ ഒറിജിനലും ഫോട്ടോസ്റ്റാറ്റും ഇനിമുതല്‍ കയ്യില്‍ കരുതേണ്ട പകരം ഡിജിറ്റലായി തന്നെ സൂക്ഷിക്കാം. ഇതിനായി ഫേസ് ഐഡി ഓതന്റിക്കേഷനുള്ള പുതിയ ആധാർ ആപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുന്നതിനായി ഒറിജിനല്‍ ആധാർ കാർഡോ, ഫോട്ടോ കോപ്പിയോ നല്‍കേണ്ടതില്ല, […]

The post ആധാര്‍ കാർഡ് ആപ്പുമായി കേന്ദ്രം first appeared on Press Link.

]]>
ആധാർ കാർഡിന്റെ ഒറിജിനലും ഫോട്ടോസ്റ്റാറ്റും ഇനിമുതല്‍ കയ്യില്‍ കരുതേണ്ട പകരം ഡിജിറ്റലായി തന്നെ സൂക്ഷിക്കാം. ഇതിനായി ഫേസ് ഐഡി ഓതന്റിക്കേഷനുള്ള പുതിയ ആധാർ ആപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുന്നതിനായി ഒറിജിനല്‍ ആധാർ കാർഡോ, ഫോട്ടോ കോപ്പിയോ നല്‍കേണ്ടതില്ല, പകരം ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫേസ് സ്കാൻ ഉപയോഗിച്ച്‌ ഓതന്റിക്കേഷൻ നടത്താൻ കഴിയും. ബാങ്കിങ് ആവശ്യങ്ങള്‍, സിം കാർഡ് ആക്ടിവേഷൻ,തിരിച്ചറിയല്‍ പരിശോധ എന്നിവയ്ക്കായി ഇനി വേഗത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷൻ വഴി ആധാർ വിവരങ്ങള്‍ നല്‍കാനാകും. ഫേഷ്യല്‍ റെക്കഗ്നിഷൻ ഉള്‍പ്പെടുന്ന ആധാർ ആപ്പ് UIDAI ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. സ്വകാര്യതും സുരക്ഷയും ഒന്നിച്ച്‌ ഉറപ്പാക്കുന്നതിനോടൊപ്പം ഐഡന്റിറ്റി വെരിഫിക്കേഷൻ എളുപ്പമാക്കുക എന്നത് കൂടി ഇത് ലക്ഷ്യമാക്കുന്നു. ഉപയോക്താക്കള്‍ക്ക് ഇനി ആധാർ വെരിഫിക്കേഷനായി OTP-കള്‍, വിരലടയാളങ്ങള്‍ അല്ലെങ്കില്‍ സ്കാനിങ് എന്നിവ ചെയ്യേണ്ടതില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ പുതിയ ആധാർ ഫേസ് ഐഡി ഓതന്റിക്കേഷൻ ഫീച്ചർ ഉപയോഗിക്കാനായി ഉപയോക്താക്കള്‍ ആധാർ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ, നിലവില്‍ ആപ്പ് ഉപയോഗിക്കുന്നവർ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണം. പിന്നീടുള്ള രജിസ്‌ട്രേഷൻ നടപടികള്‍j പൂർത്തിയാകുമ്പോള്‍ ആപ്പ് വഴി നമ്മുടെ ചിത്രം എടുക്കുകയും ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ആധാർ ഡാറ്റാബേസ് പരിശോധിക്കുകയും ചെയ്യും. ആധാർ വിവരങ്ങള്‍ സുരക്ഷിതമാക്കാൻ കൂടിയാണ് ഈ പ്രോസസ്സ്. കൂടാതെ ഇലക്‌ട്രോണിക് ആധാർ കാർഡില്‍ വെരിഫിക്കേഷൻ ചെയ്യാനായി ക്യുആർ കോഡും ഇതിലുണ്ട്. ഇതുവഴി സ്കാനിങ് എളുപ്പമാക്കാൻ സാധിക്കും. വ്യാജ ആധാറുകള്‍ നിർമ്മിക്കുന്നതും, വിവരങ്ങള്‍ ദുരുപയോഗം ചെയുന്നത് തടയാനും ഈ ആപ്പ് സഹായിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തിലേക്കുള്ള പുതിയ ചുവടുവെപ്പ് കൂടിയാണ് ഈ പുത്തൻ ആശയം.

The post ആധാര്‍ കാർഡ് ആപ്പുമായി കേന്ദ്രം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21643 0
ഇനി സിം എടുക്കുന്നതിനു മുന്നേ നിങ്ങളുടെ പ്രദേശത്ത് റേഞ്ച് ഉള്ളവയാണോ എന്ന് പരിശോധിക്കാം : കവറേജ് മാപ്പ് പുറത്തുവിട്ട്‍ ടെലികോം സേവനദാതാക്കള്‍ https://presslink.in/?p=21628&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2587%25e0%25b4%25a8%25e0%25b4%25bf-%25e0%25b4%25b8%25e0%25b4%25bf%25e0%25b4%2582-%25e0%25b4%258e%25e0%25b4%259f%25e0%25b5%2581%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%2581%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25a8%25e0%25b5%2581-%25e0%25b4%25ae https://presslink.in/?p=21628#respond Tue, 15 Apr 2025 13:25:15 +0000 https://presslink.in/?p=21628 പുതിയ സിം എടുക്കുമ്പോള്‍ കൃത്യമായി റേഞ്ച് ലഭിക്കാത്തതു കൊണ്ട് പലപ്പോഴും നമുക്ക് പണി കിട്ടാറുണ്ട് .എന്നാല്‍ ഇനി ആശങ്ക വേണ്ട .എടുക്കാൻ പോകുന്ന സിം നമ്മുടെ വീടിനടുത്തും ജോലി സ്ഥലങ്ങളിലുമെല്ലാം മികച്ച നെറ്റ്‌വർക്ക് ലഭ്യത ഉള്ളവയാണോ എന്ന് നേരത്തെ അറിയാം.ഇന്ത്യയിലെ ടെലികോം […]

The post ഇനി സിം എടുക്കുന്നതിനു മുന്നേ നിങ്ങളുടെ പ്രദേശത്ത് റേഞ്ച് ഉള്ളവയാണോ എന്ന് പരിശോധിക്കാം : കവറേജ് മാപ്പ് പുറത്തുവിട്ട്‍ ടെലികോം സേവനദാതാക്കള്‍ first appeared on Press Link.

]]>
പുതിയ സിം എടുക്കുമ്പോള്‍ കൃത്യമായി റേഞ്ച് ലഭിക്കാത്തതു കൊണ്ട് പലപ്പോഴും നമുക്ക് പണി കിട്ടാറുണ്ട് .എന്നാല്‍ ഇനി ആശങ്ക വേണ്ട .എടുക്കാൻ പോകുന്ന സിം നമ്മുടെ വീടിനടുത്തും ജോലി സ്ഥലങ്ങളിലുമെല്ലാം മികച്ച നെറ്റ്‌വർക്ക് ലഭ്യത ഉള്ളവയാണോ എന്ന് നേരത്തെ അറിയാം.
ഇന്ത്യയിലെ ടെലികോം സേവനദാതാക്കള്‍ കവറേജ് മാപ്പ് പുറത്തുവിട്ടു. ട്രായ് മാർഗ്ഗ നിർദ്ദേശം പ്രാവർത്തികമാക്കാനുള്ള ഏപ്രില്‍ ഒന്നിന്റെ അന്തിമ തീയതി അവസാനിച്ചതോടെ മൊബൈല്‍ കമ്പനികള്‍ റേഞ്ച് പരിധികള്‍ നേരത്തെ മനസിലാക്കാനുള്ള ലിങ്കുകള്‍ പ്രാവർത്തികമാക്കി.
2024 ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം അവര്‍ സേവനം നല്‍കുന്ന മേഖലകളിലെ 2ജി, 3ജി, 4ജി, 5ജി നെറ്റ് വര്‍ക്ക് ലഭ്യത വ്യക്തമാക്കുന്ന മാപ്പ് പുറത്തുവിടണം. ഇത് നടപ്പാക്കാന്‍ 2025 ഏപ്രില്‍ ഒന്ന് വരെയാണ് സമയം നല്‍കിയിരുന്നത്.
ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം കമ്ബനികള്‍ നെറ്റ് വര്‍ക്ക് കവറേജ് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഓരോ കമ്ബനികളുടെയും ഔദ്യോഗിക വെബ്സൈറ്റ് വഴി മാപ്പ് പരിശോധിക്കാൻ സാധിക്കും.കൂടാതെ ബിഎസ്‌എന്‍എല്‍ മാപ്പ് https://bsnl.co.in/coveragemap എന്ന യുആര്‍എല്‍ വഴിയും പരിശോധിക്കാം.

The post ഇനി സിം എടുക്കുന്നതിനു മുന്നേ നിങ്ങളുടെ പ്രദേശത്ത് റേഞ്ച് ഉള്ളവയാണോ എന്ന് പരിശോധിക്കാം : കവറേജ് മാപ്പ് പുറത്തുവിട്ട്‍ ടെലികോം സേവനദാതാക്കള്‍ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21628 0
ഡോക്യുമെന്റ് നേരിട്ട് സ്‌കാൻ ചെയ്യാം, വീഡിയോ കോൾ സൂം ചെയ്യാം; അടിമുടി അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ് https://presslink.in/?p=21602&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25a1%25e0%25b5%258b%25e0%25b4%2595%25e0%25b5%258d%25e0%25b4%25af%25e0%25b5%2581%25e0%25b4%25ae%25e0%25b5%2586%25e0%25b4%25a8%25e0%25b5%258d%25e0%25b4%25b1%25e0%25b5%258d-%25e0%25b4%25a8%25e0%25b5%2587%25e0%25b4%25b0%25e0%25b4%25bf%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b5%258d-%25e0%25b4%25b8%25e0%25b5%258d https://presslink.in/?p=21602#respond Tue, 15 Apr 2025 13:10:46 +0000 https://presslink.in/?p=21602 വാട്‌സ്ആപ്പ് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. ചാറ്റിനും കോളിനും ഉപരി ഇന്ന് ബിസിനസ് സംരംഭങ്ങളുടെ സേവനങ്ങൾക്ക് അടക്കം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേറ്റുകളും മെറ്റ നൽകുന്നുണ്ട്. ചാറ്റ് മുതൽ വാട്‌സ്ആപ്പ് ചാനലിൽ വരെ അടിമുടി അപ്‌ഡേറ്റുകളാണ് […]

The post ഡോക്യുമെന്റ് നേരിട്ട് സ്‌കാൻ ചെയ്യാം, വീഡിയോ കോൾ സൂം ചെയ്യാം; അടിമുടി അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ് first appeared on Press Link.

]]>
വാട്‌സ്ആപ്പ് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. ചാറ്റിനും കോളിനും ഉപരി ഇന്ന് ബിസിനസ് സംരംഭങ്ങളുടെ സേവനങ്ങൾക്ക് അടക്കം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേറ്റുകളും മെറ്റ നൽകുന്നുണ്ട്. ചാറ്റ് മുതൽ വാട്‌സ്ആപ്പ് ചാനലിൽ വരെ അടിമുടി അപ്‌ഡേറ്റുകളാണ് കമ്പനി നടത്തിയിരിക്കുന്നത്.
ടെലഗ്രാം, ഡിസ്‌കോർഡ് പോലുള്ള ആപ്പുകളുമായിട്ടുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് പുതിയ അപ്‌ഡേറ്റുകൾ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിലവിൽ എത്രപേർ ഓൺലൈനിൽ ഉണ്ട് എന്നത് കാണിക്കുന്നതാണ് പുതിയ അപ്‌ഡേറ്റുകളിൽ ഒന്ന്. ഗ്രൂപ്പിൽ ചാറ്റിനായി ആ സമയത്ത് ആരൊക്കെയുണ്ടെന്ന് ഇതിലൂടെ എളുപ്പം മനസിലാക്കാം.

 

ഗ്രൂപ്പുകളിലെ നേട്ടിഫിക്കേഷനുകൾ ഹൈലൈറ്റ് ചെയ്ത് വെക്കാനും സാധിക്കും. ‘Notify for’ എന്ന പുതിയ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് വരുന്ന മെൻഷനുകളും സന്ദേശങ്ങൾക്ക് റിപ്ലൈ ചെയ്യുന്നസമയത്തും ഫോണിൽ സേവ് ചെയ്ത കോൺടാക്റ്റിൽ നിന്നുള്ള മെസേജുകൾ എന്നിങ്ങനെ വിവിധ രീതിയിൽ നോട്ടിഫിക്കേഷനെ വേർതിരിച്ച് എടുക്കാൻ സാധിക്കും. ഇതിനായി ‘Highlights’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ എല്ലാ അറിയിപ്പുകളും ലഭിക്കാൻ ‘All’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യാം.

 

The post ഡോക്യുമെന്റ് നേരിട്ട് സ്‌കാൻ ചെയ്യാം, വീഡിയോ കോൾ സൂം ചെയ്യാം; അടിമുടി അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21602 0
കുട്ടി ഡ്രൈവര്‍മാര്‍ക്ക് ഇനി എട്ടിന്റെ പണി https://presslink.in/?p=21581&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2595%25e0%25b5%2581%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b4%25bf-%25e0%25b4%25a1%25e0%25b5%258d%25e0%25b4%25b0%25e0%25b5%2588%25e0%25b4%25b5%25e0%25b4%25b0%25e0%25b5%258d%25e0%25b4%25ae%25e0%25b4%25be%25e0%25b4%25b0%25e0%25b5%258d%25e0%25b4%2595%25e0%25b5%258d%25e0%25b4%2595 https://presslink.in/?p=21581#respond Sat, 12 Apr 2025 15:19:27 +0000 https://presslink.in/?p=21581 പരീക്ഷ കഴിഞ്ഞ് വെക്കേഷൻ തുടങ്ങി, ഇനി വീട്ടുക്കാരുടെയോ സുഹൃത്തുക്കളുടെയോ വാഹനവുമായി കറങ്ങാനിരിക്കുന്ന കുട്ടി ഡ്രൈവർമാർ ഒന്ന് സൂക്ഷിച്ചോളൂ… ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനവുമായി റോഡിലിറങ്ങിയാല്‍ പണി പാളും. നിയമംലംഘിച്ച്‌ വാഹനമോടിച്ചതിന് പിടിയിലായാല്‍ പിന്നെ 25 വയസ്സ് തികഞ്ഞാലേ ലേണേഴ്സ് ലൈസൻസിന് യോഗ്യതയുണ്ടാവൂ. മോട്ടോർ […]

The post കുട്ടി ഡ്രൈവര്‍മാര്‍ക്ക് ഇനി എട്ടിന്റെ പണി first appeared on Press Link.

]]>
പരീക്ഷ കഴിഞ്ഞ് വെക്കേഷൻ തുടങ്ങി, ഇനി വീട്ടുക്കാരുടെയോ സുഹൃത്തുക്കളുടെയോ വാഹനവുമായി കറങ്ങാനിരിക്കുന്ന കുട്ടി ഡ്രൈവർമാർ ഒന്ന് സൂക്ഷിച്ചോളൂ… ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനവുമായി റോഡിലിറങ്ങിയാല്‍ പണി പാളും. നിയമംലംഘിച്ച്‌ വാഹനമോടിച്ചതിന് പിടിയിലായാല്‍ പിന്നെ 25 വയസ്സ് തികഞ്ഞാലേ ലേണേഴ്സ് ലൈസൻസിന് യോഗ്യതയുണ്ടാവൂ. മോട്ടോർ വാഹന വകുപ്പിന്റേതാണ് മുന്നറിയിപ്പ്. കുട്ടിക്ക് മാത്രമല്ല, രക്ഷിതാവിനും ശിക്ഷ ലഭിക്കും. രക്ഷിതാവിന് പരമാവധി മൂന്നുവർഷംവരെ തടവും 25,000 രൂപവരെ പിഴയുമാണ് ലഭിക്കുക. നിയമലംഘനം നടത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദാക്കും. മധ്യവേനല്‍ അവധിക്കായി വിദ്യാലയങ്ങള്‍ അടയ്ക്കുന്നതിനാല്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുതിർന്ന സുഹൃത്തുക്കളുടെയുമൊക്കെ പേരിലുള്ള വാഹനവുമായി കുട്ടി ഡ്രൈവർമാർ റോഡിലിറങ്ങാൻ സാധ്യത കൂടുന്നതിനാലാണീ മുന്നറിയിപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി റോഡിലിറങ്ങി അപകടത്തില്‍പ്പെടുന്നതും മരിക്കുന്നതും കൂടിവരുന്നത് കണക്കിലെടുത്താണ് 2019-ല്‍ മോട്ടോർവാഹന നിയമം പരിഷ്കരിച്ചപ്പോള്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ബാല ഡ്രൈവിങ്ങിന് ശിക്ഷ കടുപ്പിച്ചത്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് കുട്ടി ഡ്രൈവർക്ക് 10,000 രൂപവരെ പിഴ ലഭിക്കും. ബാലനീതി നിയമപ്രകാരവും കുട്ടി ഡ്രൈവർമാർക്ക് ശിക്ഷ ലഭിക്കും.

The post കുട്ടി ഡ്രൈവര്‍മാര്‍ക്ക് ഇനി എട്ടിന്റെ പണി first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21581 0
ഏകീകൃത പെൻഷൻ; നേട്ടം ആര്‍ക്കൊക്കെ..? https://presslink.in/?p=21578&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%258f%25e0%25b4%2595%25e0%25b5%2580%25e0%25b4%2595%25e0%25b5%2583%25e0%25b4%25a4-%25e0%25b4%25aa%25e0%25b5%2586%25e0%25b5%25bb%25e0%25b4%25b7%25e0%25b5%25bb-%25e0%25b4%25a8%25e0%25b5%2587%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b4%2582-%25e0%25b4%2586%25e0%25b4%25b0%25e0%25b5%258d https://presslink.in/?p=21578#respond Sat, 12 Apr 2025 15:17:22 +0000 https://presslink.in/?p=21578 2025 ഏപ്രില്‍ 1 മുതല്‍ ഏകീകൃത പെൻഷൻ പദ്ധതി നിലവില്‍ വന്നു. ഇരുപത്തിമൂന്ന് ലക്ഷം സർക്കാർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങള്‍ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി മൂന്നാഴ്ച മുൻപ് തന്നെ […]

The post ഏകീകൃത പെൻഷൻ; നേട്ടം ആര്‍ക്കൊക്കെ..? first appeared on Press Link.

]]>
2025 ഏപ്രില്‍ 1 മുതല്‍ ഏകീകൃത പെൻഷൻ പദ്ധതി നിലവില്‍ വന്നു. ഇരുപത്തിമൂന്ന് ലക്ഷം സർക്കാർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങള്‍ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി മൂന്നാഴ്ച മുൻപ് തന്നെ അവതരിപ്പിച്ചിരുന്നു. നിലവില്‍ ദേശീയ പെൻഷൻ സംവിധാനത്തിന് (എൻപിഎസ്) കീഴില്‍ വരുന്ന സർക്കാർ ജീവനക്കാർക്ക് ഒന്നുകില്‍ എൻപിഎസില്‍ തുടരാനോ പുതിയ സ്‌കീമിലേക്ക് മാറാനോ അവസരമുണ്ട്. 2025 മാർച്ച്‌ 31-നോ അതിനുമുമ്പോ വിരമിച്ച എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കും. ഏകീകൃത പെൻഷൻ പദ്ധതിയെ കുറിച്ച്‌ അറിയേണ്ടതെല്ലാം ഇതാ…

ഏകീകൃത പെൻഷൻ സ്കീമിന് അർഹതയുള്ളത് ആർക്കൊക്കെ..?

2004 ഏപ്രില്‍ ഒന്നിന് ശേഷം സർവീസില്‍ ചേർന്ന എല്ലാ സർക്കാർ ജീവനക്കാരും നിലവില്‍ എൻപിഎസ് ഉണ്ട്. പുതിയ പദ്ധതി 2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെങ്കിലും, ദേശീയ പെൻഷൻ സ്കീമിന് (എൻപിഎസ്) കീഴില്‍ വരുന്ന ജീവനക്കാർക്ക് അത് തന്നെ തുടരാനോ പുതിയ സ്കീം തിരഞ്ഞെടുക്കാനോ കഴിയും. കുറഞ്ഞത് 25 വർഷം സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് യുപിഎസ് ഉറപ്പായ പെൻഷൻ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 10 വർഷമെങ്കിലും സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് പ്രതിമാസം 10,000 രൂപയായിരിക്കും മിനിമം പെൻഷൻ. കൂടാതെ, അടുത്ത സാമ്പത്തിക വർഷം മുതല്‍, പദ്ധതി ഉറപ്പുനല്‍കുന്ന കുടുംബ പെൻഷനും ലഭിക്കും. ഈ കുടുംബ പെൻഷൻ ജീവനക്കാരുടെ മരണത്തിന് തൊട്ടുമുമ്പ് അവരുടെ പെൻഷന്റെ 60 ശതമാനം എന്ന നിരക്കില്‍ ആയിരിക്കും കണക്കാക്കുക.

ഏകീകൃത പെൻഷൻ പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ എന്തൊക്കെ..?

ഉറപ്പായ പെൻഷൻ

വിരമിച്ചവർക്ക് വിരമിക്കലിന് മുമ്പുള്ള അവരുടെ അവസാന 12 മാസങ്ങളില്‍ ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50% തുല്യമായ തുക പെൻഷൻ ലഭിക്കും, കുറഞ്ഞത് 25 വർഷത്തെ സേവനമുള്ളവർക്ക് ഇത് ബാധകമാണ്. കുറഞ്ഞ സേവന കാലയളവുകള്‍ ഉള്ളവർക്ക്, പെൻഷൻ ആനുപാതികമായിരിക്കും. കുറഞ്ഞത് 10 വർഷത്തെ സേവനം ആവശ്യമാണ്.

ഉറപ്പായ കുടുംബ പെൻഷൻ

ഒരു ജീവനക്കാരൻ മരിച്ചാല്‍, ആശ്രിതർക്ക് തുടർ സാമ്പത്തിക സഹായം ഉറപ്പാക്കിക്കൊണ്ട്, മരണസമയത്ത് ജീവനക്കാരന് ലഭിച്ചിരുന്ന പെൻഷൻ തുകയുടെ 60% കുടുംബത്തിന് ലഭിക്കും.

ഉറപ്പായ മിനിമം പെൻഷൻ

കുറഞ്ഞ വരുമാനമുള്ള വിരമിച്ചവർക്ക് സാമ്പത്തിക സുരക്ഷാ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 10 വർഷത്തെ സേവനമുള്ളവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ നല്‍കുന്നു.

The post ഏകീകൃത പെൻഷൻ; നേട്ടം ആര്‍ക്കൊക്കെ..? first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21578 0
അജ്ഞാത മൃതദേഹത്തിൽ നിന്ന് ലഭിച്ച മൂക്കുത്തി തെളിവായി; പോലീസ് എത്തിയപ്പോൾ പറഞ്ഞത് ഭാര്യ ഫോൺ എടുക്കാതെ പുറത്തുപോയത് എന്ന്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിലായത് ഇങ്ങനെ… https://presslink.in/?p=21575&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2585%25e0%25b4%259c%25e0%25b5%258d%25e0%25b4%259e%25e0%25b4%25be%25e0%25b4%25a4-%25e0%25b4%25ae%25e0%25b5%2583%25e0%25b4%25a4%25e0%25b4%25a6%25e0%25b5%2587%25e0%25b4%25b9%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%25a8%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8 https://presslink.in/?p=21575#respond Sat, 12 Apr 2025 15:14:17 +0000 https://presslink.in/?p=21575 അജ്ഞാത മൃതദേഹത്തില്‍ നിന്ന് ലഭിച്ച മൂക്കുത്തി നിർണായക തെളിവായി മാറിയപ്പോള്‍ അറസ്റ്റിലായത് ഡല്‍ഹിയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി.ഒരു മാസം മുമ്ബ് ലഭിച്ച മൃതദേഹത്തില്‍ നിന്ന് കിട്ടിയ സൂചനകളെല്ലാം പിന്തുടർന്ന പൊലീസ് ഓരോരോ തെളിവുകളായി കണ്ടെത്തുകയായിരുന്നു. ഒടുവില്‍ പഴുതുകളടച്ച്‌ എന്താണ് നടന്നതെന്ന് കൃത്യമായി […]

The post അജ്ഞാത മൃതദേഹത്തിൽ നിന്ന് ലഭിച്ച മൂക്കുത്തി തെളിവായി; പോലീസ് എത്തിയപ്പോൾ പറഞ്ഞത് ഭാര്യ ഫോൺ എടുക്കാതെ പുറത്തുപോയത് എന്ന്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിലായത് ഇങ്ങനെ… first appeared on Press Link.

]]>
അജ്ഞാത മൃതദേഹത്തില്‍ നിന്ന് ലഭിച്ച മൂക്കുത്തി നിർണായക തെളിവായി മാറിയപ്പോള്‍ അറസ്റ്റിലായത് ഡല്‍ഹിയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി.ഒരു മാസം മുമ്ബ് ലഭിച്ച മൃതദേഹത്തില്‍ നിന്ന് കിട്ടിയ സൂചനകളെല്ലാം പിന്തുടർന്ന പൊലീസ് ഓരോരോ തെളിവുകളായി കണ്ടെത്തുകയായിരുന്നു. ഒടുവില്‍ പഴുതുകളടച്ച്‌ എന്താണ് നടന്നതെന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്തു. ബന്ധുക്കളും മകനും ഉള്‍പ്പെടെ മൃതദേഹം തിരിച്ചറിഞ്ഞതോടെ പ്രതി പിടിയിലായി.

മാർച്ച്‌ 11നാണ് ദില്ലിയിലെ ഒരു ഓടയില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം ലഭിച്ചത്. ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് കല്ലും സിമന്റ് ചാക്കും ഉപയോഗിച്ച്‌ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പരിശോധിച്ചപ്പോള്‍ മൃതദേഹത്തില്‍ നിന്ന് പൊലീസിന് ഒരു മൂക്കുത്തി ലഭിച്ചു. അതില്‍ നിന്ന് അത് വിറ്റ ജ്വല്ലറി ഏതാണെന്ന് മനസിലായി. അവിടെ അന്വേഷിച്ചപ്പോള്‍ ഇത് വാങ്ങിയിട്ടുള്ളവരുടെ വിവരങ്ങള്‍ ലഭിച്ചു. അതില്‍ നിന്നാണ് ദില്ലിയിലെ ഒരു വ്യവസായിയായ അനില്‍ കുമാറിന്റെ പേര് പൊലീസിന് കിട്ടുന്നത്. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ ഇയാള്‍ ഗുരുഗ്രാമിലെ ഫാം ഹൗസിലാണ് താമസിക്കുന്നതെന്നും മനസിലാക്കി. അനില്‍ കുമാറിന്റെ പേരിലായിരുന്നു മൂക്കുത്തിയുടെ ബില്‍.

പിന്നീട് നടന്ന പരിശോധനയില്‍ അനില്‍ കുമാറിന്റെ ഭാര്യയായ 47കാരി സീമ സിങിന്റെ മൃതദേഹമാണ് ഇതെന്ന് പൊലീസ് സംശയിച്ചു. ഒന്നുമറിയാത്ത പോലെ പൊലീസ് നേരെ അനില്‍ കുമാറിന്റെ വീട്ടിലെത്തി. ഭാര്യയെ ഒന്ന് കാണണമെന്ന് പറഞ്ഞപ്പോള്‍ അവർ പുറത്ത് പോയിരിക്കുകയാണെന്നും ഫോണ്‍ എടുത്തിട്ടില്ലെന്നുമായിരുന്നു മറുപടി. ഇതോടെ പൊലീസിന് കൂടുതല്‍ സംശയമായി. പൊലീസ് പിന്നാലെ ദ്വാരകയിലെ അനില്‍ കുമാറിന്റെ ഓഫീസിലെത്തി. അവിടെ നിന്ന് കിട്ടിയ ഒരു ഡയറിയില്‍ നിന്ന് സീമയുടെ അമ്മയുടെ നമ്ബർ പൊലീസിന് ലഭിച്ചു. സീമയുടെ കുടുംബവുമായി സംസാരിച്ചപ്പോള്‍ മാർച്ച്‌ 11ന് ശേഷം സീമയുടെ ഒരു വിവരവുമില്ലെന്നും തങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും സഹോദരി ബബിത പറഞ്ഞു.

സീമയെ ഫോണ്‍ വിളിക്കുമ്ബോഴെല്ലാം അനില്‍ കുമാറാണ് ഫോണെടുത്തിരുന്നത്. സീമ ജയ്പൂരിലാണെന്നും ആരോടും സംസാരിക്കാനുള്ള മൂഡില്ലെന്നും ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. സീമയുടെ അവസ്ഥ മെച്ചപ്പെടുമ്ബോള്‍ താൻ വിളിക്കാമെന്നും ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇത് പലതവണ ആവർത്തിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി, എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും സീമയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്ബോള്‍ താൻ വിളിക്കാമെന്നും പറഞ്ഞ് അനില്‍ കുമാർ എല്ലാവരെയും സമാധാനിപ്പിച്ചു.

മൃതദേഹം കണ്ടെത്തിയ ശേഷം ഏപ്രില്‍ ഒന്നാം തീയ്യതി പൊലീസ് കുടുംബാംഗങ്ങലെ വിളിച്ച്‌ മൃതദേഹം തിരിച്ചറിയാൻ ആവശ്യപ്പെട്ടു. മരിച്ചത് സീമ തന്നെയെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു. പിറ്റേദിവസം സീമയുടെ മൂത്ത മകനെയും പൊലീസ് കൊണ്ടുവന്നു. അവനും അമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞു. സീമയെ ഭ‍ർത്താവ് ശ്വാസംമുട്ടിച്ച്‌ കൊന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച്‌ ബന്ധുക്കള്‍ പറയുന്നു. അനില്‍ കുമാറും അയാളുടെ ജീവനക്കാരനായ ശിവ് ശങ്കറും അറസ്റ്റിലായിട്ടുണ്ട്.

The post അജ്ഞാത മൃതദേഹത്തിൽ നിന്ന് ലഭിച്ച മൂക്കുത്തി തെളിവായി; പോലീസ് എത്തിയപ്പോൾ പറഞ്ഞത് ഭാര്യ ഫോൺ എടുക്കാതെ പുറത്തുപോയത് എന്ന്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിലായത് ഇങ്ങനെ… first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21575 0
വിമാനം ലാൻഡ് ചെയ്‌തതിനു തൊട്ടു പിന്നാലെ പൈലറ്റ് മരിച്ചു https://presslink.in/?p=21572&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b4%25bf%25e0%25b4%25ae%25e0%25b4%25be%25e0%25b4%25a8%25e0%25b4%2582-%25e0%25b4%25b2%25e0%25b4%25be%25e0%25b5%25bb%25e0%25b4%25a1%25e0%25b5%258d-%25e0%25b4%259a%25e0%25b5%2586%25e0%25b4%25af%25e0%25b5%258d%25e0%25b4%25a4%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25a8%25e0%25b5%2581 https://presslink.in/?p=21572#respond Fri, 11 Apr 2025 16:58:38 +0000 https://presslink.in/?p=21572 ശ്രീനഗർ–ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്തതിനു തൊട്ടു പിന്നാലെ പൈലറ്റ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് പൈലറ്റ് അർമാന് ജീവൻ നഷ്ടമായതെന്നാണ് വിവരം. ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. വിമാനത്തിനുള്ളിൽവച്ചു ഛർദ്ദിച്ച അർമാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും […]

The post വിമാനം ലാൻഡ് ചെയ്‌തതിനു തൊട്ടു പിന്നാലെ പൈലറ്റ് മരിച്ചു first appeared on Press Link.

]]>
ശ്രീനഗർ–ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്തതിനു തൊട്ടു പിന്നാലെ പൈലറ്റ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് പൈലറ്റ് അർമാന് ജീവൻ നഷ്ടമായതെന്നാണ് വിവരം. ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. വിമാനത്തിനുള്ളിൽവച്ചു ഛർദ്ദിച്ച അർമാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അധികൃതർ പറഞ്ഞു.

അർമാന്റെ വിയോഗത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അനുശോചനം രേഖപ്പെടുത്തി. ഈ സമയം ഞങ്ങൾ അർമാന്റെ കുടുംബത്തോടൊപ്പമാണ്. ആവശ്യമായ എല്ലാ സഹായവും കുടുംബത്തിനു നൽകും. ഈ ദുഃഖകരമായ അവസ്ഥയിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ ആരോപണങ്ങൾ ഒഴിവാക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.

The post വിമാനം ലാൻഡ് ചെയ്‌തതിനു തൊട്ടു പിന്നാലെ പൈലറ്റ് മരിച്ചു first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21572 0
ശരീരത്തില്‍ അയേണിന്റെ കുറവുണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം? https://presslink.in/?p=21566&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b6%25e0%25b4%25b0%25e0%25b5%2580%25e0%25b4%25b0%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d-%25e0%25b4%2585%25e0%25b4%25af%25e0%25b5%2587%25e0%25b4%25a3%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d%25e0%25b4%25b1%25e0%25b5%2586-%25e0%25b4%2595%25e0%25b5%2581 https://presslink.in/?p=21566#respond Wed, 09 Apr 2025 14:26:11 +0000 https://presslink.in/?p=21566 നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള ഘടകമാണ് അയേണ്‍ അഥവാ ഇരുമ്പ്. ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് ഇവ വളരെ പ്രധാനമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്ന അവസ്ഥയാണ് അനീമിയ അല്ലെങ്കില്‍ വിളര്‍ച്ച. ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കള്‍ക്ക് […]

The post ശരീരത്തില്‍ അയേണിന്റെ കുറവുണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം? first appeared on Press Link.

]]>
നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള ഘടകമാണ് അയേണ്‍ അഥവാ ഇരുമ്പ്. ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് ഇവ വളരെ പ്രധാനമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്ന അവസ്ഥയാണ് അനീമിയ അല്ലെങ്കില്‍ വിളര്‍ച്ച. ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കള്‍ക്ക് ഓക്‌സിജനെ വഹിക്കാന്‍ കഴിയുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിന്‍ നിര്‍മ്മിക്കണമെങ്കില്‍ ഇരുമ്പ് ആവശ്യമാണ്.
ശരീരത്തില്‍ അയേണിന്റെ കുറവുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവുണ്ടോ എന്ന് ഈ ലക്ഷണങ്ങളിലൂടെ മനസിലാക്കാം,
അമിതമായ ക്ഷീണവും തളര്‍ച്ചയും ഇരുമ്പിന്റെ കുറവുമൂലം പലര്‍ക്കും ഉണ്ടാവാം
വിളര്‍ച്ച, വിളറിയ ചര്‍മ്മം തുടങ്ങിയവയും അയേണിന്റെ കുറവിനെ സൂചിപ്പിക്കുന്നു

കൈകാലുകളിലെ നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകുന്നതും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്നു
ചില ആളുകളില്‍ അയേണിന്റെ അളവ് കുറഞ്ഞാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉളളതായി തോന്നാം.
കൈകളും കാലുകളും തണുത്തിരിക്കുന്നതും അയേണിന്റെ കുറവുകൊണ്ടായിരിക്കാം
തലകറക്കം, തലവേദന തുടങ്ങിയവയും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാവാം

ഇരുമ്പ് ധാരാളമടങ്ങിയ മാതളം കഴിക്കുന്നത് വിറ്റാമിന്‍ സി-യും ശരീരത്തിലെ ഇരുമ്പിന്റെ ആഗീരണവും വര്‍ദ്ധിപ്പിച്ച് വിളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു.
ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയില്‍ 6.5 മൈക്രോഗ്രാം അയണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ അയേണിനെ ആഗീരണം സഹായിക്കുന്ന വിറ്റാമിന്‍ സിയും ചീരയില്‍ അടങ്ങിയിട്ടുണ്ട്.
മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം വിളര്‍ച്ച തടയാന്‍ സഹായിക്കും.
ബിറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവില്‍ ഫോളിക് ആസിഡും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഈന്തപ്പഴം കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം പരിഹരിക്കും. ഈന്തപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതുകൊണ്ട് സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്.

The post ശരീരത്തില്‍ അയേണിന്റെ കുറവുണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം? first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21566 0
വീട്ടിലെ പ്രസവം: സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെന്ന് മന്ത്രി വീണാ ജോർജ് https://presslink.in/?p=21563&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b5%2580%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2586-%25e0%25b4%25aa%25e0%25b5%258d%25e0%25b4%25b0%25e0%25b4%25b8%25e0%25b4%25b5%25e0%25b4%2582-%25e0%25b4%25b8%25e0%25b4%25ae%25e0%25b5%2582%25e0%25b4%25b9-%25e0%25b4%25ae%25e0%25b4%25be%25e0%25b4%25a7 https://presslink.in/?p=21563#respond Wed, 09 Apr 2025 14:21:12 +0000 https://presslink.in/?p=21563 തിരുവനന്തപുരം: വീട്ടിലെ പ്രസവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രാചരണം നടത്തുന്നത് കുറ്റകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യൂട്യൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയെ തുടര്‍ന്നാണ് […]

The post വീട്ടിലെ പ്രസവം: സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെന്ന് മന്ത്രി വീണാ ജോർജ് first appeared on Press Link.

]]>
തിരുവനന്തപുരം: വീട്ടിലെ പ്രസവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രാചരണം നടത്തുന്നത് കുറ്റകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യൂട്യൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്ത് പ്രതിവര്‍ഷം നാനൂറോളം പ്രസവങ്ങള്‍ വീട്ടില്‍വെച്ച് നടക്കുന്നതായി കണക്കുകളുണ്ടെന്ന് മന്ത്രി പറഞ്ഞു. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുളള പ്രസവത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്കിടയിലും ആദിവാസി മേഖലയിലും വീട്ടിൽ പ്രസവം നടക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ കാര്യകാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. വീട്ടിലെ പ്രസവത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവത്കരണം ശക്തമാക്കും. ഓരോ പ്രദേശത്തിന്റെയും കൃത്യമായ ഡേറ്റയും കാരണവും ശേഖരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പിനോടൊപ്പം മറ്റ് വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഓരോ പ്രദേശത്തിന്റെയും വിവരങ്ങള്‍ കൃത്യമായി ശേഖരിക്കണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത്. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയായിരുന്നു തന്റെ അഞ്ചാമത്തെ പ്രസവത്തിനിടെ രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ടത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ ഭർത്താവ് സിറാജുദ്ദീന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്മ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് മൃതദേഹം സിറാജുദ്ദീന്‍ അസ്മയുടെ ജന്മനാടായ പെരുമ്പാവൂരില്‍ എത്തിച്ചു. ഇത് അസ്മയുടെ ബന്ധുക്കളുടെ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. അസ്മയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടർമാരും പറഞ്ഞിരുന്നു.

The post വീട്ടിലെ പ്രസവം: സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെന്ന് മന്ത്രി വീണാ ജോർജ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=21563 0