black lives matter - Press Link https://presslink.in Bringing News Together, Linking the World Mon, 16 Oct 2023 07:06:39 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png black lives matter - Press Link https://presslink.in 32 32 ഗാസയിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ സൈനികർക്ക് സൗജന്യ ഭക്ഷണപ്പൊതി നൽകുമെന്ന മക്‌ഡൊണാൾഡിന്റെ ട്വീറ്റിനെതിരെ വ്യാപക വിമർശനം https://presslink.in/?p=16595&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2597%25e0%25b4%25be%25e0%25b4%25b8%25e0%25b4%25af%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%2586%25e0%25b4%2595%25e0%25b5%258d%25e0%25b4%25b0%25e0%25b4%25ae%25e0%25b4%25a3%25e0%25b4%2582-%25e0%25b4%25a8%25e0%25b4%259f%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b5%2581%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8 https://presslink.in/?p=16595#respond Mon, 16 Oct 2023 07:06:39 +0000 https://presslink.in/?p=16595 ഗാസയിൽ ആക്രമണം നടത്തുന്ന ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണപ്പൊതികൾ നൽകുമെന്ന മക്‌ഡൊണാൾഡിന്റെ ട്വീറ്റിനെതിരെ വ്യാപക വിമർശനം. മക്‌ഡൊണാൾഡിന്റെ ഇസ്രയേലിലെ ബ്രാഞ്ചാണ് ഇസ്രയേൽ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ (ഐഡിഎഫ്) സൈനികർക്ക് ഭക്ഷണം എത്തിക്കുമെന്ന് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ അവർ ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്. ഇസ്രായേൽ […]

The post ഗാസയിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ സൈനികർക്ക് സൗജന്യ ഭക്ഷണപ്പൊതി നൽകുമെന്ന മക്‌ഡൊണാൾഡിന്റെ ട്വീറ്റിനെതിരെ വ്യാപക വിമർശനം first appeared on Press Link.

]]>
ഗാസയിൽ ആക്രമണം നടത്തുന്ന ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണപ്പൊതികൾ നൽകുമെന്ന മക്‌ഡൊണാൾഡിന്റെ ട്വീറ്റിനെതിരെ വ്യാപക വിമർശനം. മക്‌ഡൊണാൾഡിന്റെ ഇസ്രയേലിലെ ബ്രാഞ്ചാണ് ഇസ്രയേൽ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ (ഐഡിഎഫ്) സൈനികർക്ക് ഭക്ഷണം എത്തിക്കുമെന്ന് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ അവർ ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്.

ഇസ്രായേൽ സൈനികർക്ക് 4,000 ഭക്ഷണപ്പൊതികൾ അയച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ കമ്പനിയായ മക്‌ഡൊണാൾഡിന്റെ ഇസ്രായേൽ വിഭാഗം ട്വീറ്റിലൂടെ അറിയിച്ചത്. എല്ലാ ദിവസവും 4,000 ഭക്ഷണപ്പൊതികൾ എത്തിക്കുമെന്നും കൂടാതെ, അവർ ഓർഡർ ചെയ്യുന്ന അധിക ഭക്ഷണ സാധനങ്ങൾക്ക് 50 ശതമാനം കിഴിവ് നൽകുമെന്നും മക്‌ഡൊണാൾഡ് എക്സിലെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

മക്‌ഡൊണാൾഡിന്റെ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ വൈറലായതോടെ അറബ് രാജ്യങ്ങളിലെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ മക്‌ഡൊണാൾഡിന്റെ ഇസ്രയേൽ ചായ്‌വിനെതിരെ രം​ഗത്തെത്തി. പാകിസ്ഥാനിൽ, സ്വാധീനമുള്ള വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ #BoycottMcDonalds എന്ന ഹാഷ് ടാ​ഗും ഉയർത്തി. ഗാസയിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാ​ഗമായി മക്‌ഡൊണാൾഡിന്റെ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനം വാങ്ങുന്നത് നിർത്താൻ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു.

മക്‌ഡൊണാൾഡിന്റെ ഇസ്രയേൽ ബ്രാഞ്ച് പ്രാദേശികമായി അവിടെ പ്രവർത്തിക്കുന്ന സംരംഭമാണെന്നും അവരുമായി തങ്ങൾക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി പാകിസ്ഥാനിലെ മക്‌ഡൊണാൾഡ് ബ്രാ‍ഞ്ചിന് പ്രസ്താവന പുറത്തിറക്കേണ്ടി വന്നു.

“പാകിസ്ഥാനിലെ മക്‌ഡൊണാൾഡ് ബ്രാഞ്ചിന്റെ പൂർണ്ണ ഉടമസ്ഥതയും പ്രവർത്തനവും SIZA Foods Pvt. ലിമിറ്റഡ് പാകിസ്ഥാനാണ്. ഇസ്രയേലിലെ മക്ഡൊണാൾഡിന്റെ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല” – പ്രസ്താവനയിൽ പാകിസ്ഥാനിലെ മക്‌ഡൊണാൾഡ് ബ്രാഞ്ച് വ്യക്തമാക്കുന്നു. എന്നാൽ കമ്പനിയുടെ വിശദീകരണം പാകിസ്ഥാൻ നെറ്റിസൺമാരിൽ ഒരു വിഭാഗത്തിന് ബോധ്യപ്പെട്ടില്ല. അവർ ഇപ്പോഴും മക്‌ഡൊണാൾഡിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പോസ്റ്റുകൾ ഇടുന്നുണ്ട്.

The post ഗാസയിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ സൈനികർക്ക് സൗജന്യ ഭക്ഷണപ്പൊതി നൽകുമെന്ന മക്‌ഡൊണാൾഡിന്റെ ട്വീറ്റിനെതിരെ വ്യാപക വിമർശനം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16595 0
‘ചൈനീസ് പൊലീസുകാരുടെ ചിത്രമെടുത്തു’; വ്യവസായിക്ക് 1400 ദിവസത്തിന് ശേഷം മോചനം https://presslink.in/?p=14105&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%259a%25e0%25b5%2588%25e0%25b4%25a8%25e0%25b5%2580%25e0%25b4%25b8%25e0%25b5%258d-%25e0%25b4%25aa%25e0%25b5%258a%25e0%25b4%25b2%25e0%25b5%2580%25e0%25b4%25b8%25e0%25b5%2581%25e0%25b4%2595%25e0%25b4%25be%25e0%25b4%25b0%25e0%25b5%2581%25e0%25b4%259f%25e0%25b5%2586-%25e0%25b4%259a%25e0%25b4%25bf%25e0%25b4%25a4 https://presslink.in/?p=14105#respond Sun, 30 Jul 2023 03:17:54 +0000 https://presslink.in/?p=14105 പൊലീസ് ഓഫിസര്‍മാരുടെ ചിത്രമെടുത്തെന്ന കേസില്‍ ജയിലിലായ തായ്‌വാനീസ് വ്യവസായി ലീ മെങ്-ചുവിന് ഒടുവില്‍ മോചനം. 1400 ദിവസത്തിന് ശേഷമാണ് ലീ മെങ് ചു ജയിലിൽ നിന്നിറങ്ങുന്നത്. 2019ൽ തെക്കൻ ചൈനീസ് നഗരമായ ഷെൻ‌ഷെനിൽ നിന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയെന്ന […]

The post ‘ചൈനീസ് പൊലീസുകാരുടെ ചിത്രമെടുത്തു’; വ്യവസായിക്ക് 1400 ദിവസത്തിന് ശേഷം മോചനം first appeared on Press Link.

]]>
പൊലീസ് ഓഫിസര്‍മാരുടെ ചിത്രമെടുത്തെന്ന കേസില്‍ ജയിലിലായ തായ്‌വാനീസ് വ്യവസായി ലീ മെങ്-ചുവിന് ഒടുവില്‍ മോചനം. 1400 ദിവസത്തിന് ശേഷമാണ് ലീ മെങ് ചു ജയിലിൽ നിന്നിറങ്ങുന്നത്. 2019ൽ തെക്കൻ ചൈനീസ് നഗരമായ ഷെൻ‌ഷെനിൽ നിന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയെന്ന കുറ്റത്തിന് ഇദ്ദേഹം അറസ്റ്റിലായത്. പിന്നീട് ചാരവൃത്തി ആരോപിച്ചും രഹസ്യ വിവരങ്ങൾ മോഷ്ടിച്ചെന്ന കുറ്റവും ചുമത്തി. ആരോപണങ്ങൾ ചു നിഷേധിച്ചിരുന്നു.

ജയില്‍ മോചിതനയ ശേഷം ബീജിംഗിൽ നിന്ന് ടോക്കിയോയിലേക്കുള്ള വിമാനത്തിൽ കയറിയ അദ്ദേഹം തായ്‌വാൻ പതാക അച്ചടിച്ച മാസ്ക് ധരിച്ചാണ് എത്തിയത്. ഇനിയൊരിക്കലും ചൈനയിലേക്ക് മടങ്ങില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ചൈനയിൽ അനുഭവിച്ച പീഡനവും അദ്ദേഹം വിവരിച്ചു.

2019ൽ ബിസിനസ് സംബന്ധമായ യാത്രക്കിടെയാണ് ലീ പിടിയിലാകുന്നത്. വർഷത്തിൽ രണ്ടുതവണ ചൈന സന്ദർശിക്കുന്ന വ്യക്തിയായിരുന്നു ലീ. അവസാനം ചൈന സന്ദർശിച്ചപ്പോൾ ഹോങ്കോംഗ് ജനാധിപത്യ അനുകൂല പ്രതിഷേധ സമയമായിരുന്നു. ചൈനാ യാത്രക്ക് തൊട്ടുമുമ്പ്, താൻ ഹോങ്കോങ്ങിൽ റാലി കാണുകയും ലഘുലേഖകൾ കൈമാറുകയും ചെയ്തുവെന്ന് ലീ പറഞ്ഞു. തുടർന്ന്, സഹപ്രവർത്തകനെ കാണാൻ അദ്ദേഹം ചൈനയിലേക്ക് പോയി. തായ്‌വാനിലേക്ക് തിരികെ പോകുമ്പോൾ 10 വീഡിയോ ക്യാമറകൾ വിമാനത്താവള ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ഇയാളിൽ നിന്ന് ലഘുലേഖകളും പൊലീസ് ഉദ്യോ​ഗസ്ഥരുടെ ഫോട്ടോകളും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. 72 ദിവസം ഹോട്ടൽ മുറിയിലായിരുന്നു തടവ്. ദിവസവും മൂന്ന് പേർ നിരീക്ഷണത്തിനുണ്ടായിരുന്നു. ടിവി കാണാനോ പത്രങ്ങൾ വായിക്കാനോ കർട്ടൻ തുറക്കാനോ സംസാരിക്കാനോ അനുവദിച്ചില്ല. പിന്നീട് ലീയെ ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. മാസങ്ങൾക്ക് ശേഷം മാത്രമാണ് ലീയെ പുറത്തുവിട്ടത്. ചൈനക്ക് എന്തെങ്കിലും ദ്രോഹം ചെയ്തതിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞ് അദ്ദേഹം സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

The post ‘ചൈനീസ് പൊലീസുകാരുടെ ചിത്രമെടുത്തു’; വ്യവസായിക്ക് 1400 ദിവസത്തിന് ശേഷം മോചനം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=14105 0
ഈ 30 ഇനങ്ങള്‍ ബാഗേജില്‍ ഉള്‍പ്പെടുത്തരുത്; വിമാനയാത്രക്കാര്‍ക്ക് നിര്‍ദേശവുമായി സൗദി https://presslink.in/?p=13477&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2588-30-%25e0%25b4%2587%25e0%25b4%25a8%25e0%25b4%2599%25e0%25b5%258d%25e0%25b4%2599%25e0%25b4%25b3%25e0%25b5%258d-%25e0%25b4%25ac%25e0%25b4%25be%25e0%25b4%2597%25e0%25b5%2587%25e0%25b4%259c%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d-%25e0%25b4%2589%25e0%25b4%25b3%25e0%25b5%258d https://presslink.in/?p=13477#respond Tue, 11 Jul 2023 11:31:25 +0000 https://presslink.in/?p=13477 വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി അറേബ്യ. ഇനി മുതല്‍ 30 വസ്തുക്കള്‍ ബാഗേജില്‍ കൊണ്ടുപോകുന്നതിന് അനുവദിക്കില്ല. ഹജ്ജ് യാത്രികരോടാണ് നിര്‍ദേശം. ലിസ്റ്റ് ചെയ്യപ്പെട്ട സാധനങ്ങള്‍ അനുനാദമില്ലാതെ കൊണ്ടുപോകുന്നത് പരിശോധനയില്‍ കണ്ടെത്തിയാല്‍ അവ കണ്ടുകെട്ടുമെന്നും യാത്രക്കാര്‍ക്ക് തിരികെ നല്‍കാന്‍ […]

The post ഈ 30 ഇനങ്ങള്‍ ബാഗേജില്‍ ഉള്‍പ്പെടുത്തരുത്; വിമാനയാത്രക്കാര്‍ക്ക് നിര്‍ദേശവുമായി സൗദി first appeared on Press Link.

]]>
വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി അറേബ്യ. ഇനി മുതല്‍ 30 വസ്തുക്കള്‍ ബാഗേജില്‍ കൊണ്ടുപോകുന്നതിന് അനുവദിക്കില്ല. ഹജ്ജ് യാത്രികരോടാണ് നിര്‍ദേശം. ലിസ്റ്റ് ചെയ്യപ്പെട്ട സാധനങ്ങള്‍ അനുനാദമില്ലാതെ കൊണ്ടുപോകുന്നത് പരിശോധനയില്‍ കണ്ടെത്തിയാല്‍ അവ കണ്ടുകെട്ടുമെന്നും യാത്രക്കാര്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കില്ലെന്നും ജിദ്ദയിലെ കിങ് അബ്ദുള്‍ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതര്‍ പറഞ്ഞു.(Saudi Arabia banned 30 items in flight baggage)

നിരോധിത ഇനങ്ങള്‍: കത്തികള്‍, കംപ്രസ് ചെയ്ത വാതകങ്ങള്‍, വിഷ ദ്രാവകങ്ങള്‍, ബ്ലേഡുകള്‍, ബേസ്‌ബോള്‍ ബാറ്റുകള്‍, ഇലക്ട്രിക് സ്‌കേറ്റ്‌ബോര്‍ഡുകള്‍, സ്‌ഫോടകവസ്തുക്കള്‍, പടക്കങ്ങള്‍, തോക്കുകള്‍, കാന്തിക വസ്തുക്കള്‍, റേഡിയോ ആക്ടീവ് അല്ലെങ്കില്‍ നശിപ്പിക്കുന്ന വസ്തുക്കള്‍, അപകടകരമായ ഏതെങ്കിലും ഉപകരണങ്ങള്‍, നഖം വെട്ടി, കത്രിക, മാംസം മുറിക്കുന്ന കത്തി, വെടിമരുന്ന് എന്നിവ

എല്ലാ ബാഗേജുകളില്‍ നിന്നും നിരോധിച്ചിരിക്കുന്ന 14 അപകടകരമായ വസ്തുക്കള്‍: ഓര്‍ഗാനിക് പെറോക്‌സൈഡുകള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍, ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങള്‍, ദ്രാവക ഓക്‌സിജന്‍ ഉപകരണങ്ങള്‍, പകര്‍ച്ചവ്യാധികള്‍, തീപ്പെട്ടികള്‍, ലൈറ്ററുകള്‍, സ്‌ഫോടകവസ്തുക്കള്‍ അല്ലെങ്കില്‍ പടക്കം, കത്തുന്ന ദ്രാവകങ്ങള്‍, കംപ്രസ് ചെയ്ത വാതകങ്ങള്‍, അനുകരണ ആയുധങ്ങള്‍, കാന്തിക വസ്തുക്കള്‍.

The post ഈ 30 ഇനങ്ങള്‍ ബാഗേജില്‍ ഉള്‍പ്പെടുത്തരുത്; വിമാനയാത്രക്കാര്‍ക്ക് നിര്‍ദേശവുമായി സൗദി first appeared on Press Link.

]]>
https://presslink.in/?feed=rss2&p=13477 0