The post പുതിയ ഫീച്ചറുമായി ഗൂഗിള്‍; വീഡിയോകളില്‍ നിന്നും എച്ച്.ഡി ചിത്രങ്ങള്‍ പകര്‍ത്താം first appeared on Press Link.
]]>നേരത്തെ കീബോര്‍ഡിലെ പ്രിന്റ് സ്‌ക്രീന്‍ ബട്ടനോ വിന്‍ഡോസിലെ സ്നിപ്പ് അന്‍ഡ് സ്‌കെച്ച് ടൂളോ അല്ലെങ്കില്‍ ഓപ്പെര പോലെയുള്ള ബ്രൗസറുകളിലെ സ്നാപ്പ്ഷോട്ട് ഓപ്ഷനുകളോ ഉപയോഗിച്ചാണ് സ്‌ക്രീന്‍ഷോട്ട് എടുത്തിരുന്നത്. പുതിയ ഫീച്ചര്‍ ക്രോം ബ്രൗസറില്‍ ഇന്‍ബില്‍റ്റായി ലഭിക്കുന്നതാണ്. ഇതുകൂടാതെ ക്രോമിയം അടിസ്ഥാനമാക്കിയുള്ള മറ്റ് ബ്രൗസറുകളിലും ഈ സേവനം ലഭ്യമാകും. നിലവില്‍ യൂട്യൂബ്, ഗൂഗിള്‍ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഈ സേവനം ലഭ്യമാവുക.
ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ചിത്രം പകര്‍ത്തേണ്ട വീഡിയോയിലെ ആവശ്യമായ ഭാഗത്ത് വച്ച് വീഡിയോ പോസ് ചെയ്യുക. ഇതിന് ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് ‘Copy Video Frame’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതോടെ ആ ഭാഗം കോപ്പി ചെയ്യപ്പെടും ഇത് ഫോട്ടോഷോപ്പ് പോലുള്ള ഫോട്ടോ എഡിറ്റിംഗ് ആപ്പില്‍ പേസ്റ്റ് ചെയ്ത് ആവശ്യമായ എഡിറ്റിംഗ് വരുത്തി സേവ് ചെയ്യാവുന്നതാണ്. ചിത്രം പകര്‍ത്താന്‍ എടുത്ത വീഡിയോയുടെ അതേ റെസല്യൂഷനിലാണ് സ്‌ക്രീന്‍ ഷോട്ട് ലഭിക്കുക എന്നത് ഇതിന്റെ വലിയൊരു പ്രത്യേകതയാണ്.
The post പുതിയ ഫീച്ചറുമായി ഗൂഗിള്‍; വീഡിയോകളില്‍ നിന്നും എച്ച്.ഡി ചിത്രങ്ങള്‍ പകര്‍ത്താം first appeared on Press Link.
]]>