The post ആപ്പിളിന് പാരിതോഷികമായി 15,000 ഡോളർ നൽകി ഗൂഗിൾ; കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ച first appeared on Press Link.
]]>ആപ്പിളിന്റെ സെക്യൂരിറ്റി എഞ്ചിനീയറിങ് ആൻഡ് ആർക്കിടെക്ചർ (SEAR) ടീമാണ് ക്രോമിലെ ബഗ് കണ്ടെത്തിയത്. പിന്നാലെ ഗൂഗിളിനെ അറിയിക്കുകയായിരുന്നു. അതേസമയം, ഗൂഗിളിന്റെ എല്ലാ ഉൽപ്പന്ന ലൈനുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം സുരക്ഷയ്ക്ക് അടിത്തറ നൽകുന്നതിനായി നിലവിൽ ആപ്പിളിന്റെ SEAR ടീമിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ക്രോം. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നതും ക്രോമിനെയാണ്. ആളുകൾക്ക് സുരക്ഷിതമായ ബ്രൗസിങ് അനുഭവം സമ്മാനിക്കാനായി ഗൂഗിൾ നിരന്തരം ക്രോം ബ്രൗസറിന് സുരക്ഷാ അപ്ഡേറ്റുകൾ നൽകാറുണ്ട്. ആപ്പിൾ അടക്കം പുറത്തുനിന്നുള്ള പലരുടെയും റിപ്പോർട്ടുകൾ പ്രകാരം കണ്ടെത്തിയ 11 സുരക്ഷാ വീഴ്ചകൾ പരിഹരിച്ചതായി ഗൂഗിൾ അതിന്റെ ഏറ്റവും പുതിയ Chrome അപ്‌ഡേറ്റിൽ വെളിപ്പെടുത്തിയിരുന്നു.
The post ആപ്പിളിന് പാരിതോഷികമായി 15,000 ഡോളർ നൽകി ഗൂഗിൾ; കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ച first appeared on Press Link.
]]>