google pixel 6 - Press Link https://presslink.in Bringing News Together, Linking the World Sun, 14 May 2023 16:09:20 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png google pixel 6 - Press Link https://presslink.in 32 32 അദ്ഭുതമായി ഗൂഗിൾ എഐ മാജിക് എഡിറ്റർ https://presslink.in/?p=11497&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2585%25e0%25b4%25a6%25e0%25b5%258d%25e0%25b4%25ad%25e0%25b5%2581%25e0%25b4%25a4%25e0%25b4%25ae%25e0%25b4%25be%25e0%25b4%25af%25e0%25b4%25bf-%25e0%25b4%2597%25e0%25b5%2582%25e0%25b4%2597%25e0%25b4%25bf%25e0%25b5%25be-%25e0%25b4%258e%25e0%25b4%2590-%25e0%25b4%25ae%25e0%25b4%25be%25e0%25b4%259c%25e0%25b4%25bf https://presslink.in/?p=11497#respond Sun, 14 May 2023 16:09:20 +0000 https://presslink.in/?p=11497 സാങ്കേതിക ലോകം ഒന്നടങ്കം നിർമിത ബുദ്ധി കീഴടക്കാൻ പോകുന്നതിന്റെ സൂചനകളാണ് ഗൂഗിൾ നൽകുന്നത്. ഗൂഗിളിന്റെ എല്ലാ സേവനങ്ങളും എഐയിലേക്ക് കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ എഐ സേവനങ്ങൾ നൽകി വിപണി പിടിച്ചെടുക്കാൻ ഗൂഗിൾ നിരവധി ടൂളുകളാണ് കഴിഞ്ഞ ദിവസങ്ങളിലും അവതരിപ്പിച്ചത്. […]

The post അദ്ഭുതമായി ഗൂഗിൾ എഐ മാജിക് എഡിറ്റർ first appeared on Press Link.

]]>
സാങ്കേതിക ലോകം ഒന്നടങ്കം നിർമിത ബുദ്ധി കീഴടക്കാൻ പോകുന്നതിന്റെ സൂചനകളാണ് ഗൂഗിൾ നൽകുന്നത്. ഗൂഗിളിന്റെ എല്ലാ സേവനങ്ങളും എഐയിലേക്ക് കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ എഐ സേവനങ്ങൾ നൽകി വിപണി പിടിച്ചെടുക്കാൻ ഗൂഗിൾ നിരവധി ടൂളുകളാണ് കഴിഞ്ഞ ദിവസങ്ങളിലും അവതരിപ്പിച്ചത്. ഗൂഗിൾ ഐ/ഒ 2023 ഇവന്റിൽ ഗൂഗിൾ വർക്ക്സ്പേസിലും ആപ്പുകളിലും ‌ലഭ്യമാകുന്ന ഒരു കൂട്ടം പുതിയ എഐ ഫീച്ചറുകളാണ് കമ്പനി പ്രഖ്യാപിച്ചത്. എല്ലാവർക്കും എഐ ചാറ്റ്‌ബോട്ട് ബാർഡിന്റെ ലഭ്യത, ജിമെയിൽ, ഡോക്‌സ്, മറ്റ് വർക്ക്‌സ്‌പേസ് പ്രോഡക്ട്സ് എന്നിവയ്‌ക്കായുള്ള എഐ ടൂളുകൾ, ഗൂഗിൾ ഫോട്ടോസിനായി പുതിയ മാജിക് എഡിറ്റർ എന്നിവ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. മാജിക് ഇറേസർ, ഫോട്ടോ അൺബ്ലർ എന്നിവ പോലുള്ള ഫീച്ചറുകൾക്കായി നേരത്തേ തന്നെ ഗൂഗിൾ എഐ ഉപയോഗിച്ചിരുന്നു. എന്നാൽ പ്രഫഷണൽ ടൂളുകളില്ലാതെ ഫോട്ടോകളിൽ പ്രധാന എഡിറ്റിങ്ങുകൾ നടത്താൻ സാധിക്കുന്ന ജനറേറ്റീവ് എഐ ഉപയോഗിക്കുന്ന മാജിക് എഡിറ്ററാണ് ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചത്. മാജിക് എഡിറ്റർ ഉപയോഗിച്ച് ഫോട്ടോകളുടെ മുൻഭാഗമോ പശ്ചാത്തലമോ പോലുള്ള പ്രത്യേക ഭാഗങ്ങൾ എഡിറ്റ് ചെയ്യാനും വിടവുകൾ നികത്താനും മെച്ചപ്പെട്ട ഫ്രെയിമിലുള്ള ഷോട്ടിനായി സബ്ജക്‌റ്റുകൾ പുനഃസ്ഥാപിക്കാനും കഴിയും. ഒരു വെള്ളച്ചാട്ടത്തിന് മുന്നിലുള്ള വ്യക്തിയെ പൂർണമായും ഫോട്ടോയുടെ വശത്തേക്ക് മാറ്റുന്നതും പശ്ചാത്തലത്തിലുള്ള ആളുകളെ മായ്‌ച്ചതും ആകാശത്തിന് മാറ്റം വരുത്തിയതുമൊക്കെയുള്ള മാജിക് എഡിറ്ററിന്റെ പ്രവർത്തനങ്ങൾ ഐഒ ഇവന്റിൽ പ്രദർശിപ്പിച്ചിരുന്നു.

The post അദ്ഭുതമായി ഗൂഗിൾ എഐ മാജിക് എഡിറ്റർ first appeared on Press Link.

]]>
https://presslink.in/?feed=rss2&p=11497 0